Kuwait News: നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം

Kuwait News: പ്രതിയെ നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.  ഇയാള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്ത് വരികയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 05:00 PM IST
  • കുവൈത്തില്‍ നിന്ന് ഒരിക്കല്‍ നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു
  • സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി
  • പ്രതിയെ നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്
Kuwait News: നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം

കുവൈത്ത്: കുവൈത്തില്‍ നിന്ന് ഒരിക്കല്‍ നാടുകടത്തപ്പെട്ട വ്യക്തി രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. ജയിൽവാസത്തിന് ശേഷം നാടുകടത്തപ്പെട്ട ഗൾഫ് രാജ്യത്ത് നിന്നുള്ള വ്യക്തിയാണ് ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും കുവൈത്തിലേക്ക് കടന്നത്.

Also Read: അബുദാബി വിമാനത്താവളത്തിൽ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എ വഴി; മാറ്റങ്ങള്‍ ഉടൻ

അധികൃതർ ഇതിന്‍റെ കാരണങ്ങളാണ് അന്വേഷിക്കുന്നത്.  പ്രതിയെ നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.  ഇയാള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും  ലാൻഡ്‌പോർട്ടിലെ ഒരു ജീവനക്കാരൻ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചും അധികൃതര്‍ സംശയിക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ട്. 

അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 31 പേർ അറസ്റ്റിൽ!

അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ കുവൈത്തിൽ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. 

Also Read: Guru margi 2023: 2024 മുതൽ ഈ രാശിക്കാരുടെ സുവർണ്ണകാലം; വൻ പുരോഗതിയും അപ്രതീക്ഷിത ധനനനേട്ടവും

ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ്. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News