തൈകൾ വന്നത് ഹൈദരാബാദ് നിന്ന്; പഴങ്ങളിലെ താരത്തിന്‍റെ തിളക്കത്തിൽ പ്രവാസിയായ മുസ്തഫ

പഴങ്ങളിലെ  താരമായ ഡ്രാഗൺ ഫ്രൂട്ടിന് വിപണിയിൽ കിലോഗ്രാമിന്  300 രൂപയോളം വിലവരുന്നുണ്ട്. മുസ്തഫ തന്‍റെ തോട്ടത്തിലെത്തുന്നവർക്ക് ഒരു കിലോ ഫ്രൂട് 150 രൂപയ്ക്കാണ് നൽകുന്നത്. രണ്ട് പഴം വെച്ചാൽ ഒരു കിലോഗ്രാമിൽ അധികം തൂക്കം വരുമെന്നും വലിയ ആയാസമില്ലാതെ മികച്ച ആദായം ലഭിക്കുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ടെന്നും മുസ്തഫ പറയുന്നു

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 8, 2022, 04:42 PM IST
  • കടങ്ങോട് സ്വദേശി മുസ്തഫയുടെ രണ്ട് ഏക്കർ വരുന്ന സ്ഥലത്ത് 2000 ഡ്രാഗൺ ഫ്രൂട്ട് ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
  • നാട്ടിലുള്ള സമയത്ത് കൃഷി ചെയ്യണമെന്ന ചിന്തയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് നയിച്ചത്.
  • രൂപ ഭംഗിയും അകത്ത് മാംസള ഭാഗം പല നിറങ്ങളിലുമുള്ള ഡ്രാഗൺ ഫ്രൂട്ട് രുചിയിലും കേമനാണ്.
തൈകൾ വന്നത് ഹൈദരാബാദ് നിന്ന്; പഴങ്ങളിലെ താരത്തിന്‍റെ തിളക്കത്തിൽ പ്രവാസിയായ മുസ്തഫ

തൃശൂർ: വൈറ്റമിനുകളുടെ കലവറയായ  ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയം നേടിയിരിക്കുകയാണ് തൃശൂർ കേച്ചേരി സ്വദേശി പാറപ്പുറം മുസ്തഫ. പ്രവാസികൂടിയായ മുസ്തഫ രണ്ട് ഏക്കർ സ്ഥലത്ത് 2000 ചെടികളാണ് കൃഷി ചെയ്തിരിക്കുന്നത്. കടങ്ങോട് സ്വദേശി  മുസ്തഫയുടെ  രണ്ട് ഏക്കർ വരുന്ന സ്ഥലത്ത് 2000  ഡ്രാഗൺ ഫ്രൂട്ട്  ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച കൃഷിയിൽ   മികച്ച വിളവ് ലഭിച്ച് തുടങ്ങിയിരിക്കുകയാണ്. അബുദാബിയിൽ  ബിസിനസ് നടത്തുന്ന മുസ്തഫ  ഒരു വർഷം നാട്ടിലും  ഒരു വർഷം വിദേശത്തും എന്ന നിലയിലാണ് കഴിയുന്നത്.

നാട്ടിലുള്ള സമയത്ത്  കൃഷി ചെയ്യണമെന്ന ചിന്തയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് നയിച്ചത്. ഹൈദ്രാബാദ്,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് ഇതിനാവശ്യമായ തൈകൾ കൊണ്ട് വന്നത്. കടങ്ങോട് പഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെ യും സഹകരണവും കൃഷിക്കുണ്ട്.

Read Also: യുഎഇയില്‍ പുതിയ സർക്കാർ സ്കൂളുകൾ; അടുത്ത അദ്ധ്യയന വര്‍ഷം മുതൽ സൗജന്യ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം

പഴങ്ങളിലെ  താരമായ ഡ്രാഗൺ ഫ്രൂട്ടിന് വിപണിയിൽ കിലോഗ്രാമിന്  300 രൂപയോളം വിലവരുന്നുണ്ട്. മുസ്തഫ തന്‍റെ തോട്ടത്തിലെത്തുന്നവർക്ക് ഒരു കിലോ ഫ്രൂട് 150 രൂപയ്ക്കാണ് നൽകുന്നത്. രണ്ട് പഴം വെച്ചാൽ ഒരു കിലോഗ്രാമിൽ അധികം തൂക്കം വരുമെന്നും വലിയ ആയാസമില്ലാതെ മികച്ച ആദായം ലഭിക്കുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ടെന്നും മുസ്തഫ പറയുന്നു

ഡ്രാഗൺ ഫ്രൂട്ട് വൈറ്റമിനുകളുടെ കലവറയാണ്. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷിയുണ്ട്. രൂപ ഭംഗിയും അകത്ത് മാംസള ഭാഗം പല നിറങ്ങളിലുമുള്ള ഡ്രാഗൺ ഫ്രൂട്ട് രുചിയിലും കേമനാണ്. 20 മുതൽ 25 വർഷം വരെ ആയുസ് പ്രതീക്ഷിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് വർഷത്തിൽ ചുരിങ്ങിയത്. ഏഴ് തവണ വിളവെടുപ്പ് നടത്താൻ കഴിയും. വിപണി യിൽ ആവശ്യക്കാർ ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ട്  വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുസ്തഫ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News