Dubai: 90 ശതമാനം വിലക്കുറവുമായി യുഎഇയിൽ മെയ് 26 മുതൽ 28 വരെ സൂപ്പർ സെയിൽ

3-Day Super Sale In Dubai: മൂന്നു ദിവസത്തെ സൂപ്പർ സെയിൽ ഈ വാരാന്ത്യത്തിൽ ഷോപ്പിംഗ് പ്രേമികൾക്ക് 90 ശതമാനം വരെ കിഴിവ് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : May 23, 2023, 05:35 PM IST
  • 90 ശതമാനം വിലക്കുറവുമായി യുഎഇയിൽ സൂപ്പർ സെയിൽ
  • മേയ് 26 മുതല്‍ 28 വരെയാണ് ഈ സെയിൽ
  • സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്
Dubai: 90 ശതമാനം വിലക്കുറവുമായി യുഎഇയിൽ മെയ് 26 മുതൽ 28 വരെ സൂപ്പർ സെയിൽ

ദുബൈ: 90 ശതമാനം വരെ വിലക്കുറവുമായി വിവിധ വിഭാഗങ്ങളിലായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വീണ്ടും വരുന്നു. മേയ് 26 മുതല്‍ 28 വരെയാണ് ഈ സെയിൽ.  സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് സംഘടിപ്പിക്കുന്ന ഈ വ്യാപാര മേളയില്‍ ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Also Read: Kuwait: പൊതുസ്ഥലങ്ങളിലും ഓണ്‍ലൈനിലും അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 9 പ്രവാസികള്‍ പിടിയിൽ

മൂന്ന് ദിവസത്തെ ഈ സൂപ്പര്‍ സെയിലിൽ പ്രശസ്‍തമായ നിരവധി ബ്രാന്‍ഡുകളും ഭാഗമാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ മിഐസിം, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ, ഇബ്‍ന്‍ ബത്തൂത്ത, നഖീല്‍ മാള്‍, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ബീച്ച്,  ദ ഔട്ട്‍ലെറ്റ് വില്ലേജ് എന്നിങ്ങനെയുള്ള മാളുകളും ഷോപ്പിങ് സെന്ററുകളും സൂപ്പര്‍ സെയിലിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  ഇത് കൂടാതെ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ഷെയര്‍ റിവാര്‍ഡ്‍സ് മെമ്പേഴ്സിനായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് യുഎഇ

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് അബുദാബി ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു.  ഇത് മാത്രമല്ല ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവർ ലൈസൻസില്ലാത്ത കമ്പനി രൂപീകരിക്കുകയും 51 കോടി ദിർഹത്തിന്റെ പണമിടപാട് നടത്തിയെന്നുമാണ്  കണ്ടെത്തിയിരിക്കുന്നത്.

Also Read: വ്യാഴത്തിന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?

പിടിയിലായ നാലുപേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുകയും ഈ ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം നാടുകടത്താനും അബുദാബി കോടതി വിധിച്ചിട്ടുണ്ട്.  കൂടാതെ 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെയുള്ള പിഴയും ഇവർക്ക് ചുമത്തിയിട്ടുണ്ട്. ഇവർ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗിച്ചു നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തുകയും. ഇതിലൂടെ 50 കോടി ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.

Also Read: Viral Video: എന്നും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ!

ഈ സ്ഥാപനം കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനായി വിപുലമായ റാക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് പണം നല്‍കി അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതികളുടെ സ്ഥാപനങ്ങളിലെ പി.ഒ.എസ് സ്വൈപിങ് മെഷീനുകളില്‍  ഉപയോഗിക്കുകയും ഇതിലൂടെ വ്യാജ വില്‍പന രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതുമായിരുന്നു ഇവരുടെ രീതിഎന്നാണ് റിപ്പോർട്ട്.  ശേഷം ചില ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍‍ഡ് കുടിശിക തീര്‍ക്കാന്‍ വേണ്ടി അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ശേഷം ഇവരുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാജ പണമിടപാടുകള്‍ നടന്നതായുള്ള രേഖകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനായി ഇവർ പലിശ ഇനത്തിൽ ഒരു തുക കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. ചെറിയ സമയത്തിനുള്ളില്‍ വളരെ വലിയ തുകകളുടെ പണമിടപാടുകള്‍ ഇവരുടെ അക്കൗണ്ടുകളിലേക്കും അതുപോലെ  ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റവും ശ്രദ്ധയില്‍പെട്ട ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇവരുടെ സ്ഥാപനങ്ങള്‍ നടത്തുന്ന ബിസിനസുകളില്‍ ഇത്ര വലിയ തുകകളുടെ പണമിടപാട് നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അറസ്റ്റിലായ പ്രതികളുടെ  ഉടമസ്ഥതയില്‍ യുഎഇയില്‍ ഉള്ള ഏഴ് കമ്പനികളുടെ പേരിലും നടപടിയെടുത്തിട്ടുണ്ട്. നടപടിയിൽ ഓരോ കമ്പനിയും ഒരു കോടി ദിര്‍ഹം വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News