കുവൈത്ത്: പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വകുപ്പ് കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വിവിധ രാജ്യക്കാരായ ഇവര്‍ ഓണ്‍ലൈനിലും പൊതുസ്ഥലങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read: Saudi News: സൗദിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സർക്കാർ ജീവനക്കാർ പിടിയിൽ
പിടിയിലായവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്തിലെ കിമിനല്‍ സെക്യൂരിറ്റി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
Also Read: Shash Mahapurush Yoga: ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ നിരവധി പ്രവാസികളാണ് കഴിഞ്ഞ ആഴ്ചകളില്‍ ഈ പരിശോധക സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. നിയമ ലംഘകരായ വിദേശികളെ പിടികൂടുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടന്നുവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടികള്‍. തൊഴില്‍, താമസ നിയമലംഘകര്‍ക്ക് പുറമെ ഗതാഗത നിയമലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികൾക്കും പിടിവീഴുന്നുണ്ട്. ഇവരെയെല്ലാം തുടര്‍ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയശേഷം രാജ്യത്തു നിന്ന് എത്രയും വേഗം നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ പോലും കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത വിധത്തിൽ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
Also Read: മലബന്ധം അലട്ടുന്നുണ്ടോ? ഇന്നു മുതൽ ഈ ചായ കുടിച്ചോളൂ, ഫലം ഉറപ്പ്
കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ വിധിച്ച് യുഎഇ
യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാർക്ക് അബുദാബി ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. ഇത് മാത്രമല്ല ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവർ ലൈസൻസില്ലാത്ത കമ്പനി രൂപീകരിക്കുകയും 51 കോടി ദിർഹത്തിന്റെ പണമിടപാട് നടത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പിടിയിലായ നാലുപേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുകയും ഈ ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം നാടുകടത്താനും അബുദാബി കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെയുള്ള പിഴയും ഇവർക്ക് ചുമത്തിയിട്ടുണ്ട്. ഇവർ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗിച്ചു നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തുകയും. ഇതിലൂടെ 50 കോടി ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.
Also Read: Guru Uday: വ്യാഴത്തിന്റെ ഉദയം സൃഷ്ടിച്ചു ഹംസ രാജയോഗം; ഈ 3 രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ ചാകര
ഈ സ്ഥാപനം കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനായി വിപുലമായ റാക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് പണം നല്‍കി അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതികളുടെ സ്ഥാപനങ്ങളിലെ പി.ഒ.എസ് സ്വൈപിങ് മെഷീനുകളില്‍ ഉപയോഗിക്കുകയും ഇതിലൂടെ വ്യാജ വില്‍പന രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതുമായിരുന്നു ഇവരുടെ രീതിഎന്നാണ് റിപ്പോർട്ട്. ശേഷം ചില ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശിക തീര്‍ക്കാന്‍ വേണ്ടി അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ശേഷം ഇവരുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാജ പണമിടപാടുകള്‍ നടന്നതായുള്ള രേഖകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനായി ഇവർ പലിശ ഇനത്തിൽ ഒരു തുക കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. ചെറിയ സമയത്തിനുള്ളില്‍ വളരെ വലിയ തുകകളുടെ പണമിടപാടുകള്‍ ഇവരുടെ അക്കൗണ്ടുകളിലേക്കും അതുപോലെ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റവും ശ്രദ്ധയില്‍പെട്ട ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇവരുടെ സ്ഥാപനങ്ങള്‍ നടത്തുന്ന ബിസിനസുകളില്‍ ഇത്ര വലിയ തുകകളുടെ പണമിടപാട് നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
അറസ്റ്റിലായ പ്രതികളുടെ ഉടമസ്ഥതയില്‍ യുഎഇയില്‍ ഉള്ള ഏഴ് കമ്പനികളുടെ പേരിലും നടപടിയെടുത്തിട്ടുണ്ട്. നടപടിയിൽ ഓരോ കമ്പനിയും ഒരു കോടി ദിര്‍ഹം വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...