Dubai Fire: ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു

Malayali Couple Died in Dubai: ശനിയാഴ്ച ഉച്ചയോടെ ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ 16 പേർ മരിച്ചു 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഷോർട്ട് സെർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 08:28 PM IST
  • ദേരയിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിണമടഞ്ഞ ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു
  • മലപ്പുറം സ്വദേശിയായ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് അപകടത്തില്‍ മരിച്ചത്
Dubai Fire: ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു

മലപ്പുറം: ദുബായ് ദേരയിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിണമടഞ്ഞ ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വേങ്ങരയിലെ പണിപൂര്‍ത്തിയാക്കാനിരിക്കുന്ന വീട്ടിലേക്കാണ് എത്തിച്ചത്. സംസ്‌കാരം തറവാട്ടുവളപ്പില്‍ നടത്തും. 

Also Read: തീനാളങ്ങൾ ഉയരുന്നത് കണ്ടു; ഇത്രയും വലിയ ദുരന്തമെന്ന് ആരും കരുതിയില്ല- ദുബായ് തീ പിടുത്തത്തിൽ കൂടുതൽ വിവരങ്ങൾ

അപകടം നടന്നത് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു.  ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു തീ പിടിച്ചത്.   തീപിടുത്തത്തില്‍ 16 പേരുടെ ജീവൻ പൊലിഞ്ഞു.  സംഭവത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം ലഭിച്ചത്.  തീപിടുത്തത്തിന്റെ കാരണം ഷോർട് സെർക്യൂട്ടാണ് എന്നാണ്   പ്രാഥമിക നിഗമനം.

Also Read: Shani Nakshatra Transit 2023: വരുന്ന 6 മാസം ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, ലഭിക്കും ഉന്നത പദവിയും ധനാഭിവൃദ്ധിയും! 

 

പുക ശ്വസിച്ചാണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് റിപ്പോർട്ട്. ഇവർ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ടടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്നും പുക പടരുകയായിരുന്നു. ദേരയിൽ ട്രാവൽസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്കൂളിൽ അധ്യാപികയായിരുന്നു.  തീപിടുത്തത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച 16 പേരിൽ 12 പേരെ തിറിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 4 ഇന്ത്യക്കാർ മരണമടഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News