Saudi Arabia: സൗദിയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം

Fire Accident In Saudi: ദമ്മാമിൽ കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും റിപ്പോർട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 07:54 PM IST
  • സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ നിന്നും 13 പേരുടെ ജീവൻ രക്ഷിച്ചു
  • വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിലെ തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്
  • തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്
Saudi Arabia: സൗദിയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ നിന്നും 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിന്റെ ശ്രമഫലമായി രക്ഷിച്ചതായി റിപ്പോർട്ട്. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിലെ തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ആളുകളെ  രക്ഷിക്കുകയായിരുന്നു. 

Also Read: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി നാലു പേർ പിടിയിൽ

തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്തി. ദമ്മാമിൽ കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തി. 

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ!

അതേസമയം കഴിഞ്ഞ ദിവസം മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News