കുവൈത്ത്: അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി കുവൈത്തിൽ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയാണ് അവധി. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് എടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: Ramadan 2023: റമദാനിലെ പതിനേഴാം രാവിൽ മക്കയിലെത്തിയത് 10 ലക്ഷത്തിലധികം വിശ്വാസികൾ
ഈ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ബാധകമായിരിക്കും. അവധി കഴിഞ്ഞു ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. ഇതിനിടയിൽ പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്.
Also Read: Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി റമദാന്‍ വ്രതം ആരംഭിച്ചത് മാര്‍ച്ച് 23നാണ്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...