റിയാദ്: പതിനേഴാം രാവിൽ മക്കയിൽ നമസ്‍കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയത്. തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Also Read: UAE News: യുഎഇയില്‍ ചിക്കനും മുട്ടക്കും വില കുതിച്ചുയരുന്നു
ഇത് കൂടാതെ 800 തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിച്ചിട്ടുള്ളത്. 4,500 കണ്ടെയ്നറുകളിലായി നിറയ്ക്കുന്ന ഏകദേശം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ദിവസേന ഉപയോഗിക്കപ്പെടുന്നതായി ഹറം കാര്യാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് പ്രധാന കവാടങ്ങളിൽ പലതും തുറന്നിട്ടുണ്ട്. താഴത്തെ നിലയിലെ പ്രാർത്ഥനാ സ്ഥലത്തേക്കുള്ള 74, 84 കവാടങ്ങളും അതുപോലെ 87 മുതൽ 91 വരെയുള്ള കവാടങ്ങളും മേൽത്തട്ടിലെ പ്രാർത്ഥനാ സ്ഥലത്തേക്കുള്ള ഷുബൈക പ്രവേശന കവാടവും തുറന്നവയിൽ പെടും.
Also Read: Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ
പുതുതായി തുറന്ന കവാടങ്ങളിൽ അമിത തിരക്കുണ്ടായാൽ സമീപകാലത്ത് നവീകരിച്ച ഭാഗത്തേക്ക് മാറാൻ വിശ്വാസികളോട് നിർദേശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഹറം ഗ്രൂപ്പിങ് മാനേജ്‌മെന്റ് ഡയറക്ടർ ഖലഫ് ബിൻ നജ്ർ അൽഉതൈബി അറിയിച്ചു. ഇനി റമദാന്റെ അവസാന പത്തിൽ തറാവീഹ് നമസ്കാരവും മറ്റും നിർവഹിക്കുന്നതിന് വൻതോതിൽ വിശ്വാസികൾ വന്നുചേരും. കൂടാതെ ഇവർക്ക് കർമങ്ങൾ സുഖകരമായി നിർവഹിക്കുന്നതിനും സ്ഥലസൗകര്യം ഉറപ്പാക്കുന്നതിനും ഏകോപിച്ച പ്രവർത്തനമാണ് നടക്കുന്നതെന്ന് അൽ ഉതൈബി വ്യക്തമാക്കി.
യുഎഇയില്‍ ചിക്കനും മുട്ടക്കും വില കുതിച്ചുയരുന്നു
യുഎഇയില്‍ ചിക്കനും മുട്ടക്കും പൊള്ളുന്ന വിലയെന്ന റിപ്പോർട്ട്. വിപണിയില്‍ മുട്ടക്ക് 35 ശതമാനം വരെ ഉയർന്നപ്പോൾ ചിക്കന്റെ വില 28 ശതമാനം വർധിച്ചിട്ടുണ്ട്. യുഎഇ ധനകാര്യമന്ത്രാലയം ചിക്കന്‍ ഉല്‍പന്നങ്ങളുടെ വില 13 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാൽ വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും വളരെ ഉയര്‍ന്ന നിരക്കാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ നേരത്തെ 17 ദിർഹമായിരുന്ന മുപ്പത് മുട്ടയടങ്ങിയ ട്രേക്ക് 23 ദിര്‍ഹമായി. 15 മുട്ടക്ക് 11.95 ദിര്‍ഹമാണ് നിലവില്‍ വില ഈടാക്കുന്നതെങ്കിൽ നേരത്തെ അത് പത്തു ദിര്‍ഹമായിരുന്നു. 19.5 ശതമാനമാണ് വില വര്‍ധനവ് നടന്നിരിക്കുന്നത്. ഇത് കൂടാതെ വലിയതരം കോഴിമുട്ടയുടെ വില 20 ശതമാനം വര്‍ധിച്ചതായും പരാതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...