UAE: ഓ​ഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ്

ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദ് എയർവേസ് ട്വീറ്റ് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 08:27 PM IST
  • ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ്
  • സർവീസ് എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചിട്ടില്ല
  • പ്രവേശന വിലക്ക് നീളുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല
  • നിലവിൽ ഓ​ഗസ്റ്റ് രണ്ട് വരെയാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്
UAE: ഓ​ഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ്

ദുബായ്:  ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് (UAE) യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഓ​ഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്സൈറ്റില്‍  ടിക്കറ്റ് ബുക്കിങ്ങ് കാണിക്കുന്നില്ലല്ലോ എന്ന് യാത്രക്കാരൻ സംശയം ഉന്നയിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് ഇത്തിഹാദ് എയർവേസ് ട്വീറ്റ് (Tweet) ചെയ്തത്. പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News