റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷന്റെ എല്ലാ ഡോസുകളും എടുത്തിരിക്കണമെന്ന നിബന്ധന പാലിക്കണം.
Also Read: പ്രവാസികൾക്ക് സന്തോഷ വാർത്ത; .യുപിഐ സേവനം ഈ പത്ത് രാജ്യങ്ങളിൽ ഉടൻ നടത്താം
ട്വിറ്ററിലൂടെ ഉന്നയിച്ച സംശയത്തിന് മറുപടിയായാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്. റിപ്പോർട്ടുകൾ അനുസരിച്ച് തീർത്ഥാടകർ സീസണൽ ഇൻഫ്ലുവൻസ വാക്സിനും മെനിഞ്ചൈറ്റിസ് വാക്സിനും എടുത്തിരിക്കണമെന്നുമുണ്ട്. തീർത്ഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യ നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്.
Highlights of H.E. Minister of Hajj and Umrah Dr. Tawfiq AlRabiah during the opening of #Hajj_Expo 2023.#Makkah_and_Madinah_Eagerly_Await_You pic.twitter.com/kj6LSvn2gU
— Ministry of Hajj and Umrah (@MoHU_En) January 10, 2023
ഈ വർഷം അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഈ റിപ്പോർട്ട്. മാത്രമല്ല പ്രായപരിധിയും യാത്രാ നിയന്ത്രണങ്ങളും ഈ വർഷം എടുത്തുകളയുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ അറിയിച്ചു. കഴിഞ്ഞ വർഷം ഏകദേശം 900,000 തീർത്ഥാടകരാണ് സൗദി അറേബ്യയിലെ പുണ്യ നഗരം സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...