മൊബൈല്‍ കടകളില്‍ സ്വദേശിവത്ക്കരണം: കര്‍ശന നടപടികളുമായി സൗദി ഭരണകൂടം

മൊബൈല്‍ കടകളില്‍ സഊദിവത്ക്കരണ നിയമം പാലിക്കാതെ നിയമത്തെ വെല്ലുവിളിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കനത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് സഊദി വാണിജ്യനിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി അറിയിച്ചു.സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടത്തെുന്നതിന്‍റെ  ഭാഗമായി തുടങ്ങിയ പരിശോധന ഒരാഴ്ച പിന്നിടുന്നു.രാജ്യത്തിന്‍റെ  വിവിധ നഗരങ്ങളിലായി 3200 സ്ഥാപനങ്ങളിലാണ് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 914 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ അടച്ച് സീല്‍ ചെയ്യുന്നുമുണ്ട്. 

Last Updated : Jun 14, 2016, 12:49 PM IST
മൊബൈല്‍ കടകളില്‍ സ്വദേശിവത്ക്കരണം: കര്‍ശന നടപടികളുമായി സൗദി ഭരണകൂടം

റിയാദ്: മൊബൈല്‍ കടകളില്‍ സഊദിവത്ക്കരണ നിയമം പാലിക്കാതെ നിയമത്തെ വെല്ലുവിളിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കനത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് സഊദി വാണിജ്യനിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി അറിയിച്ചു.സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടത്തെുന്നതിന്‍റെ  ഭാഗമായി തുടങ്ങിയ പരിശോധന ഒരാഴ്ച പിന്നിടുന്നു.രാജ്യത്തിന്‍റെ  വിവിധ നഗരങ്ങളിലായി 3200 സ്ഥാപനങ്ങളിലാണ് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 914 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ അടച്ച് സീല്‍ ചെയ്യുന്നുമുണ്ട്. 

പരിശോധകരെ കണ്ട് ഭയന്ന് കടകളടച്ച് രക്ഷപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിയാദിലാണ് ഏറ്റവും കുടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടന്നത്. 696 കടകളിലാണ് ഉദ്യോഗസ്ഥരത്തെിയത്. ഖസീം 436, അസീര്‍, 320, മക്ക 283, മദീന 277, എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പരിശോധനയുടെ കണക്കുകള്‍. ഹാഇല്‍, തബൂക്ക്, ബാഹ, അല്‍ജൗഫ്, ജീസാന്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടത്തെിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 300 സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇവിടെ നടപടിയെടുത്തത്. റിയാദില്‍ 164 കടകള്‍ക്കെതിരെ നടപടിയുണ്ടായി. തൊഴില്‍ വകുപ്പിന്‍റെ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ സംഘത്തിന്‍െറ പര്യടനം തുടരുകയാണ്.

തൊഴില്‍ വകുപ്പിന് പുറമെ നഗര, ഗ്രാമ കാര്യ വകുപ്പ്, വാണിജ്യ നിക്ഷേപം, വാര്‍ത്താ വിനിമയം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്ന ഉത്തരവ് ഇറക്കിയത് മൂന്ന് മാസം മുമ്പാണ്. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതിയായ സാവകാശം കിട്ടിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തീരുമാനം നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തൊഴില്‍ വകുപ്പിന്‍റെ തീരുമാനം. ഹജ്ജ് മാസത്തോടെ നൂറുശതമാനം സഊദിവത്ക്കരണം നപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

അതിനിടെ  25,117 യുവതി യുവാക്കള്‍ മൊബൈല്‍ -അറ്റകുറ്റപണി വില്‍പന വിപണിയെ പറ്റിയുള്ള  പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ഇതില്‍ 21,844 പേര്‍ മൊബൈല്‍ അറ്റകുറ്റപ്പണിയിലാണ് വിദഗ്ധ പരിശീലനം നേടിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ വില്‍പന മേഖലയിലാണ് നൈപുണ്യം നേടിയത്. ഇവരെല്ലാം ജോലി ചെയ്യാന്‍ സജ്ജരാണെന്ന് മന്ത്രി അറിയിച്ചു. മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.ഏറ്റവും കൂടുതല്‍ ആളുകള്‍ സാങ്കേതിക ജ്ഞാനം നേടിയത് മക്ക മേഖലയിലാണ്. മക്ക 4722, കിഴക്കന്‍ പ്രവിശ്യ 2757, റിയാദ് 2610, അല്‍ജൗഫ് 1887, മദീന 1785 എന്നിങ്ങനെയാണ് വൈദഗ്ധ്യം നേടിയവരുടെ കണക്ക്

Trending News