Oman: ഒമാനിൽ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറൻസ് നടപ്പാക്കുന്നു

Mandatory health insurance in oman: പ്രവാസി തൊഴിലാളികൾ ദീർഘകാലമായി കാത്തിരിക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് മൂന്ന് വർഷത്തിന് ശേഷം പുതിയ സാമൂഹിക സംരക്ഷണ നിയമത്തിന് കീഴിൽ നടപ്പിലാക്കും.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 09:17 PM IST
  • ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു
  • നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്
  • ഇൻഷുറൻസിന്റെ വ്യവസ്ഥകൾ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം നടപ്പിലാക്കും.
Oman: ഒമാനിൽ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറൻസ് നടപ്പാക്കുന്നു

മസ്‌കറ്റ്:  ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക്  നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമം സംബന്ധിച്ച ഉത്തരവിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.

Also Read: ബഹ്‌റൈനില്‍ പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ശക്തം

ഇൻഷുറൻസിന്റെ വ്യവസ്ഥകൾ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം നടപ്പിലാക്കും.  പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടും. നിലവില്‍ ഒമാനില്‍ 1,784,736 പ്രവാസികളുള്ളതിൽ 44,236 പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 1,406,925 പേര്‍ സ്വകാര്യ മേഖലയിലേയും തൊഴിലാളികളാണ്.

Also Read: Mangal Shukra Yuti 2023: ചൊവ്വ-ശുക്ര അപൂർവ സംയോഗം ഈ രാശിക്കാർക്ക് നൽകും സർവ്വസൗഭാഗ്യങ്ങൾ!

ഈ പുതിയ നിയമത്തിലൂടെ സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിരക്ഷ ലഭിക്കുമെന്നത് ശ്രദ്ധേയം. ആരോഗ്യ പരിരക്ഷ ലഭിക്കുക പരിക്കും രോഗാവസ്ഥയും കണക്കിലെടുത്താണ്.  ഇതിനെ ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News