ദോഹ: ന്യൂ സലാത്തയില്‍ അറുപതാം പെട്രോള്‍ സ്റ്റേഷന്‍ തുറന്ന് വുകൂദ്. കമ്പനി ഈ വര്‍ഷം തുറക്കുന്ന രണ്ടാമത്തെ [പെട്രോള്‍ സ്റ്റേഷനാണിത്.
പെട്രോള്‍ സ്റ്റേഷനുകളുടെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നത്. രാജ്യത്തുടനീളമുള്ള 28 പെട്രോള്‍ സ്റ്റേഷന്‍ പദ്ധതികളില്‍ ഭൂരിഭാഗവും ഈ വര്‍ഷം തുറക്കുമെന്ന്‍ സി.ഇ.ഒ. എന്‍ജിനീയര്‍ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.
9,634.43 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ന്യൂസലാത്തയിലെ സ്റ്റേഷനില്‍ ഓട്ടോ വാഷ് സൗകര്യം, ടയര്‍ സര്‍വീസ്, എല്‍.പി.ജി. സിലിന്‍ഡര്‍ വില്‍പ്പന, അറ്റകുറ്റപ്പണി കേന്ദ്രം, സിദ്ര സ്റ്റോര്‍ എന്നിവയെല്ലാമുണ്ട്. ഇലക്ട്രോണിക് പേമെന്റ് സംവിധാനമാണ് ഇവിടെയുള്ളത്.