മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ പിഴകള്‍ അടക്കുന്നതിന് ഇനി മുതല്‍ കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ടതില്ല. റോയല്‍ ഒമാന്‍ പൊലീസ് ഒമാന്‍ അറബ് ബാങ്കുമായി ചേര്‍ന്ന് ഇലക്ട്രോണിക് കിയോസ്ക് ഉപകരണങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു.
ട്രാഫിക് പിഴകള്‍, ജി.സി.സി പിഴകള്‍, മുനിസിപ്പാലിറ്റി നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ എന്നിങ്ങനെയുള്ള പിഴകളടക്കാനും അന്വേഷണങ്ങള്‍ക്കും ഇലക്ട്രോണിക് രീതിയില്‍ സാധ്യമാകുന്നതാണ് പുതിയ സംവിധാനം.
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായായി തയാറാക്കിയ പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഡിപ്പാര്‍ച്ചര്‍ കെട്ടിടത്തിന്റെ ആദ്യ ഹാളിലും, വിസ കാന്സലേഷന് ഹാളിലും, പാസ്പോര്‍ട്ട് കൗണ്ടറുകള്‍ക്കും ഇ-ട്രാവല്‍ ഗേറ്റുകള്‍ക്കും സമീപവുമായി മൂന്ന് ഉപകരണങ്ങള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.
ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ സിവില്‍ ഐഡിയിലെ നമ്പറും ടൂറിസ്റ്റ്, വിസിറ്റിങ് വിസകളിലുള്ളവര്‍ക്ക് വിസാ നമ്പറും നല്കിയാല് പിഴയെ കുറിച്ച് അറിയാന്‍ കഴിയും. കാഷ് പേയ്മെന്റുകളും കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റുകളും ഇതില്‍ സാധ്യമാകും.