Saudi Arabia: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമങ്ങളില്‍ വന്‍ മാറ്റം. സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു.
Also Read: Woman Reservation Bill: വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയം "പ്രൊഫഷണൽ വെരിഫിക്കേഷൻ’ സേവനം ആരംഭിച്ചത്. ഈ സേവനം ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ക്രമേണ നടപ്പാക്കും.
Also Read: Saving Account: ഒരു സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണ ചിലവുണ്ടോ? അറിയാം
സൗദി തൊഴിൽ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ നടപ്പാക്കുന്നത്.
‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ പല കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. അതായത്, തൊഴിൽ മേഖല കൂടുതല്‍ ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ട്. ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയും പരിശോധിക്കും.
സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്നും പരിശോധിച്ച് ഉറപ്പുവരുത്തും.
‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ നടപടിയിലൂടെ ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയും പരിശോധിക്കും. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഈ നടപടി ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...