Woman Reservation Bill: വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി

Woman Reservation Bill Update:  ചൊവ്വാഴ്ച പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ ആദ്യത്തെ ബില്ലാണ് "നാരി ശക്തി വന്ദൻ അധിനിയം".

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 10:50 PM IST
  • രാജ്യസഭയിലും ബില്ലുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
    രാജ്യസഭയിലെ എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് നല്‍കി.
Woman Reservation Bill: വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി

Woman Reservation Bill Update: ലോക്‌സഭയ്ക്ക് പിന്നാലെ  രാജ്യസഭയിലും വനിതാ സംവരണ ബില്‍  പാസായി. ഈ ബില്ലിന് അനുകൂലമായി 215 വോട്ടുകൾ ലഭിച്ചു.

ആകെയുള്ള  215 എംപിമാർ അനുകൂലിച്ചും ആരും എതിർക്കാതെയും വിട്ടുനിൽക്കാതെയും വോട്ട് ചെയ്തതോടെ പ്രമേയം സഭയിൽ അംഗീകരിച്ചു.

Also Read: Woman Reservation Bill: നിയമത്തിന് ഒരു പടി അടുത്ത്, വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ 

ചരിത്രപരമായ നീക്കത്തിലൂടെ, വനിതാ സംവരണ ബിൽ വ്യാഴാഴ്ച രാജ്യസഭ പാസാക്കിയതോടെ പ്രധാനമന്ത്രി മോദി രാജ്യസഭയിൽ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. വനിതാ സംവരണ ബിൽ വിഷയത്തില്‍ എല്ലാ എംപിമാരും പാർട്ടികളും പോസിറ്റീവായ ചിന്തയാണ് പ്രകടിപ്പിച്ചതെന്നും ഇതിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Also Read:  Bank FD Updates: സ്ഥിരനിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കുക, അല്ലെങ്കില്‍ വന്‍ നഷ്ടം!! 

രാജ്യസഭയിലും ബില്ലുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 
രാജ്യസഭയിലെ എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് നല്‍കി. 

,കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാക്കിയിരുന്നു. 454 അംഗങ്ങൾ നിയമനിർമ്മാണത്തിന് അനുകൂലമായി വോട്ട് ചെയ്തു. 2 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തിരുന്നു. ആകെയുള്ള 215 എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍  രാജ്യസഭയിൽ പാസായത്.

ചൊവ്വാഴ്ച പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ ആദ്യത്തെ ബില്ലാണ് "നാരി ശക്തി വന്ദൻ അധിനിയം".

ബിജെപി നേതാക്കള്‍ ബില്ലിനെ പ്രകീര്‍ത്തിക്കുമ്പോള്‍, ബില്ലിനെ പിന്തുണച്ചു എങ്കിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ ബില്ലിന്‍റെ സങ്കീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  അതായത്, ആദ്യം ഒരു സെൻസസ് നടത്തണം. അതിനുശേഷം ഡീലിമിറ്റേഷൻ നടത്തണം. ഇത് രണ്ടും വളരെ വളരെ സങ്കീർണ്ണമായ നടപടികളാണ്. ബിൽ പാസായത് നല്ലതാണെന്നും എന്നാൽ ഇത് പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News