Qatarization: സ്വദേശിവത്കരണം; രണ്ടാംഘട്ടം ആരംഭിച്ച് ഖത്തർ

സ്വദേശികളായ സ്ത്രീ-പുരുഷന്മാർക്കായി രാജ്യത്താകെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ 456 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ചുവടുവയ്പ്പ്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:01 AM IST
  • ഊർജ്ജ- വ്യവസായ മേഖലകളിലും ഫിനാൻസ്- ഇൻഷുറൻസ് മേഖലയിയും 83 തൊഴിലവസരങ്ങളാണ് പുതുതായി നൽകിയിരിക്കുന്നത്
  • വാർത്താ വിനിമയം, ഐടി, ഗതാഗത മേഖലകളിലായി 359 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിച്ചത്
  • സ്വദേശികൾക്കായി 900 തൊഴിലവസരങ്ങളാണ് 2022ൽ മാത്രം ഖത്തറിൽ ഉണ്ടായത്
  • ഖത്തര്‍ പൗരന്മാർക്ക് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനാകും
Qatarization: സ്വദേശിവത്കരണം; രണ്ടാംഘട്ടം ആരംഭിച്ച് ഖത്തർ

ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശികളായ സ്ത്രീ-പുരുഷന്മാർക്കായി രാജ്യത്താകെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ 456 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ചുവടുവയ്പ്പ്.

ഊർജ്ജ- വ്യവസായ മേഖലകളിലും ഫിനാൻസ്- ഇൻഷുറൻസ് മേഖലയിയും 83 തൊഴിലവസരങ്ങളാണ് പുതുതായി നൽകിയിരിക്കുന്നത്. വാർത്താ വിനിമയം, ഐടി, ഗതാഗത മേഖലകളിലായി 359 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിച്ചത്. സ്വദേശികൾക്കായി 900 തൊഴിലവസരങ്ങളാണ് 2022ൽ മാത്രം ഖത്തറിൽ ഉണ്ടായത്. ഖത്തര്‍ പൗരന്മാർക്ക് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനാകും.

സിവിൽ സർവീസും ഗവൺമെന്റ് എംപ്ലോയ്‌മെന്റ് ബ്യൂറോയും അടുത്തിടെ ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം 'ഖവാദർ' സംവിധാനം അപ്‌ഗ്രേഡ് ചെയ്‌തിരുന്നു. ഖത്തറിൽ തൊഴിലന്വേഷകർക്ക് വിവിധ തൊഴിലുകൾക്ക് ഒരേ സമയം ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാനാകും. അപ്‌ഗ്രേഡ് ചെയ്‌ത തൊഴിൽ പോർട്ടൽ തൊഴിലുടമകൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതകൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് കൂടുതൽ സാധ്യതകളും നൽകുന്നു.

ഉദ്യോഗാർഥികളുടെ യോഗ്യതകളും അവസരങ്ങളും കോർത്തിണക്കാനുള്ള  പുതിയ സംവിധാനം മുൻപത്തേതിനേക്കാൾ ഫലപ്രദമാണ്. സിവിൽ സർവീസ്, ഗവൺമെന്റ് എംപ്ലോയ്‌മെന്റ് ബ്യൂറോ എന്നിവയുടെ മേൽനോട്ടത്തിൽ ലഭ്യമായ ഓപ്പണിംഗുകൾ അപേക്ഷകരുടെ യോഗ്യതകളുമായി പൊരുത്തപ്പെടുത്താനും അഭിമുഖം നടത്താനും ഈ സേവനം എന്റിറ്റികളെ പ്രാപ്‌തമാക്കുന്നു. ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ പരിശീലന കോഴ്‌സുകൾ, അർധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അവസരങ്ങൾ എന്നിങ്ങനെ ദ്രുത പരിഹാരങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തൊഴിൽ വകുപ്പ് അടുത്തിടെ ശക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News