ഹജ്ജ് വേളയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പുന:പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു

Last Updated : Jul 19, 2016, 02:29 PM IST
ഹജ്ജ് വേളയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പുന:പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു

ഹജ്ജ് വേളയില്‍ മിനയിലെയും അറഫയിലെയും തിരക്കൊഴിവാക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ പുനപരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. കല്ലേറ് കര്‍മത്തിന് ഉള്‍പ്പെടെ തീര്‍ഥാടകരെ സംഘമായി അയക്കുന്നതിന് മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പരിശോധിച്ച് ഈ ഹജ്ജിന് മുന്‍പായി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൌദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍ പറഞ്ഞു.തീര്‍ഥാടകരെ സംഘമായി അയക്കുന്നതിനും ജംറകളിലെ കല്ലേറിനും ഏര്‍ത്തെടുത്തിയ പദ്ധതികള്‍ പുനപരിശോധിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലായി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ പറഞ്ഞു. 

വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. മക്ക വികസന അതോറിറ്റി, വിവിധ സുരക്ഷ വിഭാഗങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഹജ്ജ് മന്ത്രാലയമാണ് നേരത്തെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നത്. തിരക്കും കാലാവസ്ഥയും പരിഗണിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി മുഴുവന്‍ തീര്‍ഥാടകരും ഹജ്ജ് നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരോ വര്‍ഷവും ഹജ്ജ് മന്ത്രാലയം അതിന്റെ പദ്ധതികള്‍ വിലയിരുത്തി ആവശ്യമായ പരിഷ്ക്കരണങ്ങള്‍ വരുത്തുന്നുണ്ട‌്. അടുത്ത പത്തു വര്‍ഷവും കടുത്ത വേനലിലാണ് ഹജ്ജ് നടക്കുക. 

വേനല്‍ പരിഗണിച്ച് മുഴുവന്‍ ഹജ്ജ് സേവന സ്ഥാപനങ്ങളും തങ്ങളുടെ കീഴിലെ തീര്‍ഥാടകര്‍ക്ക് വേണ്ട പദ്ധതികള്‍ ഒരുക്കാന്‍ ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നതിനാല്‍ ഫ്രിയോന്‍ നിറച്ച എയര്‍ കണ്ടീഷനറുകള്‍ അറഫയില്‍ പ്രവര്‍ത്തിപ്പിക്കില്ല. പകരം വാട്ടര്‍കൂളിങ് സംവിധാനമുള്ള എയര്‍കണ്ടീഷനിങ് യൂണിറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടന്നുവരികയാണ്. അടിയന്തിര ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍  ഉയര്‍ന്ന പ്രദേശങ്ങളില്‍ ശീതീകരിച്ച സ്ഥലങ്ങള്‍ ഒരുക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.

Trending News