യുക്രയിനിൽ നിന്ന് സൗദി അറേബ്യയിലെത്തിയവർക്ക് സൗജന്യമായി വിസ നീട്ടിനൽകുമെന്ന് സൗദി അറിയിച്ചു. ബിസിനൽ, ടൂറിസ്റ്റ് വിസകളിലെത്തിയവർക്കാണ് വിസ നീട്ടിനൽകുന്നത്. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവ് വെള്ളിയാഴ്ച ഇതിനായുള്ള നിർദ്ദേശം നൽകി. മനുഷ്യത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസാ കാലാവധി നീട്ടിനൽകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാർസ്പോർട്ട് അറിയിച്ചു. കാലാവധി നീട്ടാനായി പ്രത്യേകമായി അപേക്ഷ നൽകേണ്ടതില്ല. സ്വാഭാവികമായി കാലാവധി കഴിയുന്ന വിസ അധികൃതര്‍ നീട്ടിനൽകും. ഇതിനായി ഫീസോ പിഴയോ അടയ്ക്കേണ്ടതില്ലെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യുക്രയിൽ പ്രസിഡന്‍റ് വൊളോഡിമർ സെലെൻസ്കി സൗദി ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾഅസീസ് രാജകുമാരനുമായി മാർച്ച് ആദ്യത്തിൽ ടെലിഫോൺ സംഭാഷണം നടത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
Read Also: യുക്രയിനിലെ സാധാരണക്കാർക്ക് സഹായവുമായി വീണ്ടും യുഎഇ
നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുള്ള എല്ലാ സഹായവും സൗദി രാജകുമാരൻ വാഗ്ദാനം ചെയ്തതായും പ്രശ്നത്തിൽ ഇരുപക്ഷത്തിനുമായി മധ്യസ്ഥത വഹിക്കുവാനുള്ള സന്നദ്ധതയും അറിയിച്ചതായും അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയമായി പ്രശ്നം പരിഹരിക്കാനുള്ള പിന്തുണയും അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ സംഭാഷണത്തിന്‍റെ തുടർച്ചയായാണ് യുക്രയിനിൽ നിന്നുള്ള സന്ദർശകരുടെ വിസ പുതുക്കുമെന്ന സൂചന നൽകിയത്.
അതേസമയം, യുഎഇ മാർച്ച് 3 മുതൽ എല്ലാ യുക്രയിൻ പൗരന്മാർക്കും വിസ രഹിത പ്രവേശനം പുനഃസ്ഥാപിച്ചു. മാർച്ച് 3-ന് മുമ്പ് യുഎഇയിൽ എത്തുന്ന യുക്രയിൻ പൗരന്മാർക്ക് പിഴയൊന്നും നൽകാതെ ഒരു വർഷം വരെ തുടരാം. മാർച്ച് മൂന്നിന് ശേഷം എത്തുന്നവർക്ക് 30 ദിവസം മാത്രമേ യുഎഇയിൽ തങ്ങാൻ കഴിയൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...