Saudi News: ഇനി സൗദിയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും

Saudi News: നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽ ഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തിന് ധാരണയായത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 11:38 PM IST
  • സൗദിയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും
  • ‘നസഹ’യും ഇന്റർപോളും ഈ രംഗത്ത് കൈകോർക്കുകയാണ്
  • ഇൻറർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു
Saudi News: ഇനി സൗദിയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും

റിയാദ്: ഇനി സൗദി അറേബ്യയിൽ നിന്നും അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും പിടിവീഴും. സൗദിയിലെ അഴിമതി വിരുദ്ധ സമിതിയായ ‘നസഹ’യും ഇന്റർപോളും ഈ രംഗത്ത് കൈകോർക്കുകയാണ്. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനുമായി ഇരു ഏജൻസികളും ചേർന്ന് പ്രവർത്തിക്കും.

Also Read: പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ; മൂന്ന് സ്ത്രീകൾ കുവൈത്തിൽ അറസ്റ്റിൽ

നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽ ഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തിന് ധാരണയായത്. ഇൻറർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അഴിമതിയും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ ഏജൻസികൾ തമ്മിൽ സഹകരിക്കുന്നതെന്നത് ശ്രദ്ധേയം.

Also Read: ശുക്രൻ നേർരേഖയിലേക്ക്; ഈ 4 രാശിക്കാർ ക്ക് ലഭിക്കും രാജകീയ ജീവിതം

അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക അന്തർദേശിയ ചട്ടക്കൂടുകൾക്കും കരാറുകൾക്കും ഉള്ളിൽനിന്ന് കൊണ്ട് അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ നസഹ - ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.  അഴിമതി കേസുകളുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സഹകരണം, അഴിമതി കേസുകളിൽ വിദേശങ്ങളിലേക്ക് കടത്തുന്ന ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കൽ, പ്രതികളെ കോടതിക്ക് മുമ്പാകെ കൊണ്ടുവരുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള സഹകരണം എന്നിവ ഇരു ഏജൻസികളുടേയും ഇടയിൽ ഉറപ്പാക്കും. നസഹയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം വിയന്നയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News