സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

രാജ്യത്തെ തൊഴില്‍ മേഖല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി.  

Last Updated : Jul 24, 2018, 05:02 PM IST
സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

സൗദി: രാജ്യത്തെ തൊഴില്‍ മേഖല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി.  

 സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ മേഖലയില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ അതിവേഗ കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. 

തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതോടൊപ്പം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കാനും നീതിന്യായ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. 

നിലവില്‍ കമ്മീഷനുകളുടെ മേല്‍നോട്ടത്തിലാണ് തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നത്. അതിനാല്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കാലതാമസം നേരിടാറുണ്ട്. അതിവേഗ കോടതികള്‍ എത്തുന്നതോടെ ഇതിന് ഒരു പരിഹാരമാവും. 

പ്രവാസി തൊഴിലാളികള്‍ക്ക് വളരെ ആശ്വാസകരമാവും ഇത്തരം കോടതികള്‍. സെപ്റ്റംബര്‍ മാസം മുതലാണ് പുതിയ അതിവേഗ കോടതികളില്‍ വിചാരണയാരംഭിക്കുക.

 

Trending News