Saudi Oxygen to India: ഇന്ത്യക്ക് 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ നൽകി സൗദി

മൂന്ന് കണ്ടെയ്‌നറുകളിലായാണ് സൗദിയുടെ ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 30, 2021, 12:37 PM IST
  • നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു.
  • സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
  • നിലവിൽ രാജ്യത്ത് കാര്യമായ ഒാക്സിജൻ ക്ഷാമം ഉണ്ടെന്ന് പറയാനാവില്ല.
  • ഏറ്റവും രൂക്ഷമായ സാഹചര്യത്തിലുണ്ടായിരുന്നു ഡൽഹിയിൽ
Saudi Oxygen to India: ഇന്ത്യക്ക് 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍  നൽകി സൗദി

റിയാദ്:  ഇന്ത്യക്ക് 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍  നൽകി സൗദി. കോവിഡ് (Covid19) പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആദ്യം മുതലെ സൗദിയുടെ സഹായം ലഭിച്ചിരുന്നു. രാജ്യത്തെ ഒാക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇതോടെ ആവും.

മൂന്ന് കണ്ടെയ്‌നറുകളിലായാണ് സൗദിയുടെ (Saudi) ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ജൂണ്‍ ആറിന് ഇത് മുംബൈയിലെത്തുമെന്നാണ് ഏകദേശ കണക്ക്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻറെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനെ മാത്രം വിശ്വാസിക്കാനാവില്ല.

ALSO READ: Air travel alert:ആഭ്യന്തര യാത്രകൾക്ക് ഇനി ചിലവേറും ടിക്കറ്റ് റേറ്റുകൾ ജൂൺ ഒന്നുമുതൽ വർധിപ്പിക്കും

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

ALSO READ: Kerala COVID Update : ആശങ്ക ഒഴിയാതെ കേരളം; കോവിഡ് മരണനിരക്ക് ഇരുനൂറിനോടടുത്ത്; 22,318 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു

അതേസമയം നിലവിൽ രാജ്യത്തി കാര്യമായ ഒാക്സിജൻ ക്ഷാമം ഉണ്ടെന്ന് പറയാനാവില്ല. ഏറ്റവും രൂക്ഷമായ സാഹചര്യത്തിലുണ്ടായിരുന്ന ഡൽഹിയിൽ തന്നെ സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമായി വരികയാണ്. കൂടുതൽ ഒാക്സിജൻ ഏത്തിയാൽ രാജ്യത്ത് പ്രശ്നം രൂക്ഷമായിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അവ എത്തിക്കാനാവുമെന്നാണ് ഏകദേശ ധാരണ.
 
 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News