UAE Travel Ban: വാക്സിനെടുക്കാത്തവർക്കുള്ള യാത്രാവിലക്ക് ഇന്നുമുതൽ

Travel Ban In UAE: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍.    

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 07:41 AM IST
  • യുഎഇയിൽ വാക്സിനെടുക്കാത്തവർക്കുള്ള യാത്രാവിലക്ക് ഇന്നുമുതൽ
  • പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്
  • യുഎഇയില്‍ നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു
UAE Travel Ban: വാക്സിനെടുക്കാത്തവർക്കുള്ള യാത്രാവിലക്ക് ഇന്നുമുതൽ

അബുദാബി: Travel Ban In UAE: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍.  കോവിഡ് വാക്‌സിന്‍ (covid vaccine) സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കൂടാതെ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. 

Also Read: Zara Rutherford: ചെറുവിമാനം ഒറ്റയ്ക്ക് പറത്തി ലോകം കറങ്ങുന്ന യുവതി; 19 കാരിക്ക് സൗദിയിൽ അവിസ്മരണീയ സ്വീകരണം

മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ ഇവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം ഉയർന്നു നിൽക്കുന്ന കോവിഡ് സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന്  അധികൃതര്‍ അറിയിച്ചു. 

യുഎഇയില്‍ നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 913 പേർ രോഗമുക്തരായിട്ടുണ്ട്. ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ 

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,69,401 കോവിഡ് പരിശോധന നടത്തിയിരുന്നു.  ഇതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,85,625 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,53,033 പേര്‍ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 2,174 പേരാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News