ദുബായ്: യുഎഇയിൽ ഗോൾഡൻ വിസക്കാർക്ക് (Golden visa holders) പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി (Dubai Road Transport Authority) തീരുമാനിച്ചു.
ഇവർക്ക് സ്വന്തം നാട്ടിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കി റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാൽ ലൈസൻസ് ലഭിക്കുമെന്ന് ദുബായ് ആർടിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Did you get the Golden Visa & want to get a driving license in #Dubai? Present your previous driving license approved in your country & issue a new one from #RTA at the driving institutes after passing the knowledge & road tests without needed training. https://t.co/Te3ooJdklZ pic.twitter.com/QZFBxhkjO1
— RTA (@rta_dubai) January 3, 2022
Also Read: Saudi Covid Update: സൗദിയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1024 കേസുകൾ
സാധാരണ നാൽപത് അല്ലെങ്കിൽ ഇരുപത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കാണ് പുതിയ ഉത്തരവോടെ ഇളവ് ലഭിക്കുന്നത്. ഒറിജിനൽ എമിറേറ്റ്സ് ഐഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിംഗ് ലൈസൻസ്, റോഡ്-നോളജ് ടെസ്റ്റ് ഫലം എന്നിവയാണ് ദുബായ് ലൈസൻസ് ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക് ആവശ്യമുള്ള രേഖകൾ.
ഇവർ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും അംഗീകരിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പിയും നൽകിയ ശേഷം നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കും. യുഎഇയിൽ ഇതിനോടകം മലയാളികളടക്കം നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Also Read: UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി
2019 മുതലാണ് ദീർഘകാല വിസ യുഎഇ അനുവദിച്ചത്. ഈ ഗോൾഡൻ വിസയുടെ സവിശേഷത എന്നുപറയുന്നത് ഇവിടെ സ്വദേശി സ്പോൺസറുടെ സഹായമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ്. ഇതിനുപുറമെ തങ്ങളുടെ ബിസിനസുകളിൽ പൂർണ ഉടമസ്ഥാവകാശവും സാധ്യമാണ്.
ഈ വിസ പത്തു വർഷത്തെ കാലാവധിയുള്ളതാണ്. അതിനുശേഷം വിസ സ്വമേധയാ പുതുക്കി നൽകുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...