പ്രവാസികളുടെ മടക്കം;ട്രൂനാറ്റ് പരിശോധന;കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി!

പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

Last Updated : Jun 23, 2020, 12:26 PM IST
പ്രവാസികളുടെ മടക്കം;ട്രൂനാറ്റ് പരിശോധന;കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി!

ന്യൂഡല്‍ഹി:പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

വിദേശകാര്യമന്ത്രാലയം കേരളത്തിന്‍റെ നിര്‍ദ്ദേശം സംബന്ധിച്ച് എംബസികളുമായി ആശയവിനിമയം നടത്തിയിരുന്നു.
ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും ഇത് അംഗീകരിക്കപെട്ടിട്ടില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു,

ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉള്ള നിലപാട് മന്ത്രാലയം കത്തില്‍ വിശദീകരിക്കുന്നുമുണ്ട്.

യുഎഇ നിലവില്‍ റാപ്പിഡ് ആന്‍റി ബോഡി ടെസ്റ്റ്‌ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി,എന്നാല്‍ ട്രൂനാറ്റ് പരിശോധന അവിടെയില്ല,

Also Read:ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍;കോവിഡ് പരിശോധന നിര്‍ബന്ധം!

 

യുഎഇ യിലെ നിയമം അനുസരിച്ച് കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല,

അതുകൊണ്ട് തന്നെ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനവില്ലെന്നുമാണ് യുഎഇയുടെ നിലപാട്.

അതേസമയം കുവൈറ്റ്,രണ്ട് വിമാന കമ്പനികള്‍ ടെസ്റ്റ്‌ നടത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്കും 
ഈ പരിശോധന നടത്താമെന്നും കുവൈറ്റ് അറിയിച്ചു,

എന്നാല്‍ ഇതിനുള്ള ചെലവ് യാത്രക്കാര്‍ വഹിക്കണമെന്നാണ് കുവൈറ്റിന്റെ നിലപാട്,

സൗദി അറേബ്യ,ബെഹ്റെന്‍ എന്നീ രാജ്യങ്ങളും ട്രൂനാറ്റ് അപ്രായോഗികമാണെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറയുന്നു.

Also Read:ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കണം;പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ഇ-മെയില്‍!

 

വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേരളം നിര്‍ബന്ധം ആക്കാന്‍ കേരളം തീരുമാനിച്ചിരുന്നു.

ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ്‌ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ കൊണ്ട് വരാവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപെട്ടിരുന്നു.

ഈ ആവശ്യത്തിനാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.

Trending News