Mahzooz Draw: ഒരു മില്യൺ ദിർഹം പങ്കുവെച്ച് രണ്ട്‌ ഭാഗ്യവാന്മാർ

 രണ്ടാം സമ്മാനം നേടിയത് നറുക്കെടുത്ത 6  സംഖ്യകളിൽ 5 എണ്ണവും യോജിച്ചു വന്നവർക്കാണ്  

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 10:40 AM IST
  • പതിനാറാമത് പ്രതിപ്രതിവാര തത്സമയ നറുക്കെടുപ്പിൽ 5,00,000 ദിർഹം വീതം പങ്കിട്ട് രണ്ട് ഭാഗ്യവാന്മാർ.
  • 50 മില്യൺ ദിർഹത്തിന്റെ സമ്മാനം വരാനിരിക്കുകയാണ്.
  • അറബിയിൽ 'മഹ്സൂസ്' എന്നാൽ ഭാഗ്യശാലി എന്നാണ് അർഥം.
Mahzooz Draw: ഒരു മില്യൺ ദിർഹം പങ്കുവെച്ച് രണ്ട്‌ ഭാഗ്യവാന്മാർ

ദുബായ്: യുഎഇയിൽ (UAE) ശനിയാഴ്ച നടന്ന പതിനാറാമത് പ്രതിപ്രതിവാര തത്സമയ നറുക്കെടുപ്പിൽ 5,00,000 ദിർഹം വീതം പങ്കിട്ട് രണ്ട് ഭാഗ്യവാന്മാർ.

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയിൽവെച്ചാണ് നറുക്കെടുപ്പ് (Mahzooz Draw) നടന്നത്.  രണ്ടാം സമ്മാനം നേടിയത് നറുക്കെടുത്ത 6  സംഖ്യകളിൽ 5 എണ്ണവും യോജിച്ചു വന്നവർക്കാണ്.  ഇത് കൂടാതെ 163 പേർ 1000 ദിർഹം വീതം സ്വന്തമാക്കിയിട്ടുണ്ട്.  35 ദിർഹത്തിന്റെ സമ്മാനത്തിന് അർഹരായത് 2787 പേരാണ്.  

Also Read: Kerala Assembly Election 2021: ബിപ്ലബ് കുമാർ ദേബ് ഇന്ന് കേരളത്തിൽ 

50 മില്യൺ ദിർഹത്തിന്റെ സമ്മാനം വരാനിരിക്കുകയാണ്.  2021 മാർച്ച് 20 ന് യുഎഇ സമയം ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ അറിയാം ആരാകും വിജയിയെന്ന്.  

ഇനി ഈ ആഴ്ച നറുക്കെടുപ്പിൽ പങ്കെടുക്കാത്തവർക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റിലൂടെ അടുത്ത നറുക്കെടുപ്പിൽ (Lucky Draw) പങ്കെടുക്കാവുന്നതാണ്. ഓരോ ബോട്ടിൽഡ് വാട്ടർ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എൻട്രി വീതം ലഭിക്കുന്നു.  

അറബിയിൽ 'മഹ്സൂസ്' എന്നാൽ ഭാഗ്യശാലി എന്നാണ് അർഥം.  ആഴ്ചതോറും നടക്കുന്ന ഈ നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങൾ പലരുടെയും ജീവിതരീതിയെതന്നെ മാറ്റിമറിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News