7th Pay Commission: സെപറ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാർ ബമ്പർ നേട്ടങ്ങൾ: ഡിഎ വർധന, ഡിഎ അരിയർ!

7th Pay Commission Latest Updates: ജൂലൈയിലെ DA വർദ്ധനവ് കേന്ദ്ര സർക്കാർ ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ജീവനക്കാരും പെൻഷൻകാരും.

7th Pay Commission: ജൂണിലെ AICPI സൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA എത്രത്തോളം വർധിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്

1 /14

7th Pay Commission: ജൂണിലെ AICPI സൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA എത്രത്തോളം വർധിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2023 ഡിസംബർ മുതൽ 2024 ജൂൺ വരെ CPI-IW 2.6 പോയിൻ്റ് ഉയർന്നിട്ടുണ്ട്. അതിന്റെ ഫലമായി DA വർദ്ധനവ് 50.28% ൽ നിന്ന് 53.36% ആയി മാറുമെന്നാണ് പ്രതീക്ഷ.

2 /14

2024 ജൂലായ് മാസത്തേക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചുള്ള തീരുമാനം സെപ്തംബറിൽ വന്നാൽ ജീവനക്കാർക്ക് ജൂലൈ മുതലുള്ള ഡിഎ കുടിശ്ശിക ലഭിക്കും. ഇതിലൂടെ സെപ്റ്റംബറിലെ ശമ്പളത്തിൽ ബമ്പർ വർധനയുണ്ടാകുമെന്നാണ് സൂചന.

3 /14

നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഒരു കേന്ദ്ര സർക്കാർ ജോലിക്കാർ ഉണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകും

4 /14

അതായത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നീണ്ട കാത്തിരിപ്പിന് സെപറ്റംബറോടെ വിരാമമായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

5 /14

ജൂലൈ മുതൽ DA എത്രത്തോളം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എത്രത്തോളം വർധിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. DA വർദ്ധനവ്, DA കുടിശ്ശിക, എപ്പോൾ അറിയാം? അതിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാം...

6 /14

2024 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള  എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ DA യും DR ഉം 3% വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.  ഇതോടെ ക്ഷാമബത്ത 53 ശതമാനമായി ഉയരും

7 /14

ജൂണിലെ എഐസിപിഐ സൂചിക നമ്പറുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനയിൽ വ്യക്തത വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇത്തവണ DA 53 % ആയേക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നത്

8 /14

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത  വർഷത്തിൽ രണ്ടുതവണയാണ് വർധിപ്പിക്കുന്നത്. ആദ്യപാദം മാർച്ചോടെ പ്രഖ്യാപിക്കും.  രണ്ടാമത്തേത്‌ സെപ്റ്റംബറിലും പ്രഖ്യാപിക്കും. മുൻ എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിലാണ് DA എത്രത്തോളം വർദ്ധിപ്പിക്കാം എന്ന് കണക്കാക്കുന്നത്

9 /14

ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4% വർധിപ്പിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ ഡിഎ 50% ആയി ഉയർന്നിരുന്നു. മാർച്ചിലായിരുന്നു പ്രഖ്യാപനം നടന്നത്. അടുത്ത ഡിഎ വർദ്ധനവിൻ്റെ പ്രഖ്യാപനം സെപ്റ്റംബറിൽ വരുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല

10 /14

DA 3% വർധിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ബമ്പർ നേട്ടമായിരിക്കും ലഭിക്കുക.  അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ ജൂലൈയിലെ റിവിഷനുശേഷം, 3% ഡിഎ വർദ്ധനവിലൂടെ അദ്ദേഹത്തിൻ്റെ മൊത്തം ശമ്പളത്തിൽ 540 രൂപ വർദ്ധിപ്പിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും എന്നതാണ് ശ്രദ്ധേയം.  അതുപോലെ 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയുമായി മാറും. 

11 /14

ഇനി ജൂലൈ മുതലുള്ള ക്ഷാമബത്ത വർധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സെപ്തംബറിൽ പുറത്തിറങ്ങിയാൽ ജീവനക്കാർക്ക് ജൂലൈ മുതലുള്ള DA അരിയറും ലഭിക്കും. ഇതും കൂടിയാകുമ്പോൾ സെപ്റ്റംബറിലെ ജീവനക്കാർക്ക് നല്ലൊരു തുക ലഭിക്കും

12 /14

അനുദിനം ഉയരുന്ന വിലയെ നേരിടാനും പണപ്പെരുപ്പത്തിൻ്റെ ആഘാതം നികത്താനും കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ഈ DA വർഷത്തിൽ 2 തവണ പരിഷ്‌ക്കരിച്ചാണ് നൽകുന്നത്

13 /14

എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും ഉടൻ ആരംഭിക്കുമെന്നും ഇതിനിടയിൽ വാർത്തകൾ വരുന്നുണ്ട്. സാധാരണ ഓരോ പത്തു വർഷത്തിലുമാണ് പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്.  2014 ൽ ചർച്ച ആരംഭിച്ച ഏഴാം ശമ്പള കമ്മീഷൻ 2016 ൽ നിലവിൽ വന്നു

14 /14

ഇതനുസരിച്ച് 2026 നിലവിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷം ആരംഭിക്കണം.  ഇത് പ്രാബല്യത്തിൽ വന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അടിപൊളി ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.  

You May Like

Sponsored by Taboola