ആഫ്രിക്കൻ കരുത്തിൽ ഗോകുലം കേരള; കാണാം ചിത്രങ്ങൾ

1 /8

ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ കളം നിറഞ്ഞു നിന്ന കളിമികവിൽ  ഗോകുലം കേരള എഫ്സിക്ക് കേരളാ വനിതാ ഫുട്ബാൾ ലീഗിൽ വീണ്ടും തിളക്കമാർന്ന വിജയം. 

2 /8

മൈതാനത്തിലെ ആദ്യ വിസിൽ മുതൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ്.സി ഏകപക്ഷീയമായ 11 ഗോളുകളോടെയാണ് വിജയികളായത്.

3 /8

 കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന കേരള വനിതാ ഫുട്ബാൾ ലീഗ് മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്ക് ജികെഎഫ്സി തകർത്തത്.   

4 /8

ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ മിന്നും പ്രകടനമാണ് മലബാർ ടീമിന് വലിയ ജയം നേടി കൊടുത്തത്.  ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ആഫ്രിക്കൻ താരത്തിന്റേതായിരുന്നു. 

5 /8

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ഗോൾ വേട്ട ആരംഭിക്കുകയായിരുന്നു. പിന്നീട് 6, 22, 31, 33, 45+3,46 മിനിറ്റുകളിലും  ലൂക്കയുടെ ഗോൾ വല വിവിയൻ നിറച്ചു. 60 മിനിറ്റിൽ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത് തൊട്ട് 52 മിനിറ്റിലും ഗോൾ നേടിയാണ് ഗ്രൗണ്ടിനെ ത്രസിപ്പിച്ചത്. 

6 /8

32-ാം മിനിറ്റിൽ അഭിരാമിയും 58-ാം മിനിറ്റിൽ മാനസയും 61-ാം മിനിറ്റിൽ സോണിയയുമാണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ. 

7 /8

വിവിയൻ തന്നെയായിരുന്നു മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചും. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ വിവിയന് മൊമെന്റോ നല്കി ആദരിച്ചു.

8 /8

You May Like

Sponsored by Taboola