ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ദഹനക്കേട്, നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണിത്.
മഞ്ഞൾ വെള്ളം ദിവസവും കുടിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
രോഗപ്രതിരോധശേഷി - മഞ്ഞൾ വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
കൊളസ്ട്രോൾ - ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
പ്രമേഹം - പ്രമേഹമുള്ളവർക്ക് കുടിക്കാൻ പറ്റിയതാണ് മഞ്ഞൾ വെള്ളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഓർമ്മശക്തി - ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നതാണ് മഞ്ഞൾ വെള്ളം.
ശരീരഭാരം - വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ് മഞ്ഞൾ വെള്ളം.
ചർമ്മ സംരക്ഷണം - ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ വെള്ളം കുടിക്കുന്നത് ബെസ്റ്റാണ്.