വേനൽക്കാലത്ത് കരിമ്പ് ജ്യൂസ് കഴിക്കുന്നതിൻ്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം.
കരിമ്പ് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കരിമ്പ് ജ്യൂസിലെ നാരുകളും ജലാംശവും വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച പാനീയമാക്കി ഇതിനെ മാറ്റുന്നു.
കരിമ്പ് ജ്യൂസ് ശരീരത്തിന് ഊർജ്ജം നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു.
മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കരിമ്പ് ജ്യൂസ് മികച്ചതാണ്. എന്നാൽ, ഇവ ശുചിത്വം പാലിച്ച് തയ്യാറാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം.
കരിമ്പ് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളുന്നു. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
കരിമ്പിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മികച്ചതാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.