Sugarcane Mint Mojito Drink: കരിമ്പ് ജ്യൂസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രമേഹരോഗികള്‍ക്കും കുടിയ്ക്കാം എന്നുള്ളതാണ്. ഇതിന് മധുരം ഉണ്ട് എങ്കിലും ഇത് പ്രമേഹരോഗികള്‍ക്ക് ദോഷം വരുത്തില്ല. കൂടാതെ, രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും
കൊഴുപ്പ് തീരെയില്ലാത്ത 100 ശതമാനം പ്രകൃതിദത്ത പാനീയമാണ് കരിമ്പിൻ ജ്യൂസ്. കരിമ്പ് ജ്യൂസ് വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയമാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കരിമ്പിൻ ജ്യൂസ്.
ബ്രസീൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം വളരെ കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് കരിമ്പ്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നു.
പൊതുവെ കരിമ്പിൻ ജ്യൂസ് നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് പറയുന്നത്. കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.