Face Mask ഇങ്ങനെയും ഉപയോഗിക്കാമോ? ചിത്രങ്ങൾ കണ്ടാൽ ചിരി നിർത്താൻ കഴിയില്ല

കൊറോണ വൈറസിന്റെ (Coronavirus) വരവിന് ശേഷം നമ്മൾ എല്ലാവരുടെയും ജീവിത രീതികളിൽ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക അങ്ങനെ പലതും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതുകൂടാതെ ഒരു പുതിയ കാര്യം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്, അത് എപ്പോഴും അതായത് വീടിന് പുറത്തായാലും അകത്തായാലും നമ്മോടൊപ്പം ഉണ്ടാകും.  ഇതിന്റെ പേര് ആണ് ഫെയ്‌സ് മാസ്ക് (Face Mask). എന്നാൽ ചില ആളുകൾ ഫെയ്സ് മാസ്കുകൾ ശരിക്ക് ഉപയോഗിക്കുന്നതിനുപകരം പല പുതിയ രീതികളിൽ ഉപയോഗിക്കുന്നു. ഇത് കണ്ടാൽ ശരിക്കും നിങ്ങൾക്ക് നിങ്ങളുടെ ചിരി നിർത്താൻ കഴിയില്ല ഉറപ്പ്

1 /5

ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമ ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   വീഡിയോയുടെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതി, 'Indian Gems - Do not leave till the end. It happens only in India.  ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ. ഈ വീഡിയോയിൽ ഒരു മനുഷ്യൻ തലയിൽ മാസ്ക് ധരിച്ചതായി കാണാം. മറ്റൊരിടത്ത് കുട്ടിക്ക് ഡയപ്പറിന് പകരം ആരോ ഫെയ്‌സ് മാസ്ക്  ധരിപ്പിച്ചിരുന്നു. (Photo Credit: Twitter @rupin1992)

2 /5

മറ്റൊരു ഫോട്ടോയിൽ ഒരു സ്ത്രീ ഫെയ്‌സ്മാസ്ക് ഉപയോഗിച്ച് തന്റെ തലമുടി മൂടുന്നതായി കാണപ്പെടുന്നു, അതേസമയം കൊറോണയിൽ നിന്ന് രക്ഷനേടാനായി മുഖംമൂടിയായിട്ടാണ് ആളുകൾ ഫെയ്‌സ് മാസ്ക് ധരിക്കേണ്ടത്. മറ്റൊരു ഫോട്ടോയിൽ ഒരു മനുഷ്യൻ മാസ്ക് ഉപയോഗിച്ച് ചായ ഫിൽട്ടർ ചെയ്യുന്നതും കാണാം. 

3 /5

ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നു. ഇതിൽ ഫെയ്‌സ് മാസ്ക് ചെടിച്ചട്ടിപോലെ ഉപയോഗിച്ചിരിക്കുന്നു. ശേഷം അതിൽ ചെടികൾ നട്ടിരിക്കുന്നു

4 /5

വൈറലാകുന്ന മറ്റൊരു ചിത്രം രണ്ട് തത്തകൾ മുഖംമൂടിയിൽ കിടക്കുന്നതും സ്വിംഗുചെയ്യുന്നതുമാണ്. രണ്ട് തത്തകളും കൂട്ടിനുള്ളിൽ വിശ്രമിക്കുകയാണ്.   മറ്റൊന്ന് മാസ്കിനെ മൊബൈൽ വയ്ക്കാനുള്ള സ്റ്റാൻഡ് ആയിട്ടും ആളുകൾ ഉപയോഗിക്കുന്നു

5 /5

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ഫോട്ടോകളിൽ ആളുകൾ കാലിലും കൈമുട്ടിലും മാസ്ക് ധരിക്കുന്നതായി കാണാം

You May Like

Sponsored by Taboola