ജ്യോതിഷപ്രകാരം ചില രാശിയിലെ പെൺകുട്ടികൾ സ്വന്തം വീടിനും ഭർതൃഗൃഹത്തിനും ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരുന്ന രാശികളാണ്. ഇവരെ വിവാഹം ചെയ്യുന്നതോടെ അവരുടെ ഭർത്താക്കന്മാരുടെ ഭാഗ്യവും തെളിയുമെന്നാണ് വിശ്വാസം. ഭാഗ്യശാലികളായ ആ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
മേടം: മേടം രാശിയിലെ പെൺകുട്ടികൾ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും. കഠിനാധ്വാനികളായ ഈ പെൺകുട്ടികൾ എല്ലാ കാര്യത്തിലും വിജയം സ്വന്തമാക്കും. ഇവരുടെ ഭർത്താക്കന്മാരുടെ ഭാഗ്യവും തെളിയും. ഇവർക്ക് ജീവിതത്തിൽ സമ്പത്തിന് കുറവുണ്ടാകില്ല.
ഇടവം: ഭാഗ്യവതികളായ ഇവർ വളരെ കഠിനാധ്വാനിയും സത്യസന്ധരുമായിരിക്കും. കഴിവ് കൊണ്ട് ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടും ഇവർ. ഭർത്താക്കന്മാർക്കും ഈ പെൺകുട്ടികൾ വളരെ ഭാഗ്യമായി കണക്കാക്കുന്നു. സമ്പത്തിന് ഒരിക്കലും കുറവുണ്ടാകില്ല.
കന്നി: വിവേകവും പക്വതയുള്ളവരുമാണ് ഈ രാശിയിലെ പെൺകുട്ടികൾ. ഈ രാശിയിലെ പെൺകുട്ടികൾ ഭർതൃഗൃഹത്തിനും ഐശ്വര്യം കൊണ്ടുവരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം: മകരം രാശിയിലെ പെൺകുട്ടികൾ വളരെ കഠിനാധ്വാനികളാണ്. ജോലികളെല്ലാം കൃത്യമായി പൂർത്തിയാക്കും. കരിയറിൽ പുരോഗതി കൈവരിക്കും. ഭർത്താവിന്റെ വിജയത്തിലും ഇവർക്ക് പ്രധാന പങ്കുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)