ഒരു വ്യക്തിയുടെയും പൂര്‍ണമായ ഭാവി പ്രവചനം സാധ്യമല്ല. എന്നാൽ ഭാവിയെ സംബന്ധിച്ച് ചില സൂചനകള്‍ നൽകാനാകുമെന്നാണ് ജ്യോതിഷികള്‍ വ്യക്തമാക്കുന്നത്. ജനിച്ച ദിവസവും രാശിയും നോക്കി ഭാവിയെ സംബന്ധിച്ച് പ്രവചിക്കുന്നത് പോലെ ശരീരഘടന നിരീക്ഷിച്ചും ചില കാര്യങ്ങള്‍ പ്രവചിക്കാനാകും. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മറുകുകള്‍ സംബന്ധിച്ച് ഭാവി പ്രവചിക്കാനാകുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.
നെറ്റിയിൽ മറുകുള്ളവൻ കഠിനാധ്വാനികളായിരിക്കും. ധാരാളം പണം സമ്പാദിക്കുകയും യാത്ര ചെയ്യുകയും ചെയ്യും.
പുറത്ത് മറുകുള്ളവര്‍ സത്യസന്ധരും നല്ല ചിന്താഗതിയുള്ളവരും ആയിരിക്കും. പുറകിൽ മറുകുള്ളവർ ഭാഗ്യവാന്മാരാണ്. ഏത് തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾക്കും തൽക്ഷണ പരിഹാരം ഉണ്ടാകും.
പുരികത്തിന് അടുത്ത് മറുക് ഉള്ളവർ ധാരാളം പണം സമ്പാദിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. കൂടാതെ, അവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.
ചെവിയിൽ മറുകുള്ളവർ ഭാവിയിൽ ആഡംബര ജീവിതം നയിക്കും. ചെവിയിൽ മറുകുള്ളവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.
ചുണ്ടിൽ മറുകുള്ളവർക്ക് ജീവിതത്തിൽ പല വിജയങ്ങളും ഉണ്ടാകും. ചുണ്ടിന് താഴെ മറുകുള്ളവർ വളരെ ധൈര്യമുള്ളവരായിരിക്കും.