Destinations: വേനൽ അവധിക്ക് തയ്യാറായോ? ഏപ്രിലിൽ സന്ദർശിക്കാം ഇന്ത്യയിലെ ഈ മനോഹര സ്ഥലങ്ങൾ

ഏപ്രിലിൽ വേനൽക്കാലം ആ​ഗതമാകുന്നു. വേനൽ അവധിക്ക് കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ ഒരു യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയാണോ? എന്നാൽ ഏപ്രിൽ മാസത്തിൽ സന്ദർശിക്കാൻ ഇന്ത്യയിലെ ഈ മനോഹരമായ സ്ഥലങ്ങളുണ്ട്.

  • Mar 25, 2023, 15:17 PM IST
1 /6

നോർത്ത് ഈസ്റ്റ് ഒരേ സമയം സൗന്ദര്യവും സംസ്കാരവും കൊണ്ട് സമ്പന്നമാണ്. വടക്കു കിഴക്കൻ ഇന്ത്യയിലെ സിക്കിം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ഹിമാലയത്താൽ ചുറ്റപ്പെട്ട ടീസ്റ്റ നദി അതിമനോഹരമാണ്.

2 /6

പ്രകൃതിയുടെ ഏറ്റവും മികച്ച അനുഭവം ആസ്വദിക്കാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ഷില്ലോങ് സന്ദർശിക്കണം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ഖ്യാതിയും ഷില്ലോങ്ങിന് സ്വന്തമാണ്.

3 /6

മണാലി ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. ഹിമാലയത്തിന്റെ ഏറ്റവും മികച്ച കാഴ്ചകൾ കാണാൻ സാധിക്കും. ഇടതൂർന്ന പൈൻ മരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന മണാലി, ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഒന്നാണ്.

4 /6

ഭൂമിയിലെ സ്വർഗമെന്നാണ് കശ്മീർ വിശേഷിപ്പിക്കപ്പെടുന്നത്. ഏപ്രിലിൽ ഇന്ത്യയിൽ സന്ദർശിക്കേണ്ട മികച്ച സ്ഥലങ്ങളെ കുറിച്ച് സംസാരിച്ചാൽ അതിൽ കശ്മീർ തീർച്ചയായും സ്ഥാനം നേടും. പ്രകൃതിയുടെ പറുദീസയായ കാശ്മീർ വേനൽക്കാലത്ത് ചൂടിനെ അതിജീവിക്കുന്നതിനാൽ യാത്രക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടാണിത്.

5 /6

പച്ചപ്പ് നിറഞ്ഞ കൂർ​ഗ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവ കൂർ​ഗിലെ ഭൂപ്രകൃതിക്ക് മാറ്റുകൂട്ടുന്നു. വേനൽക്കാലത്തെ പൊള്ളുന്ന ചൂടിനെ മറികടക്കാൻ, ധാരാളം വിനോദസഞ്ചാരികൾ കൂർഗിലെത്തുന്നു.  

6 /6

ചിറാപുഞ്ചി അതിന്റെ പ്രകൃതിമനോഹാരിതയാൽ പ്രശസ്തമാണ്. ഈ പ്രദേശത്തിന് സവിശേഷമായ കാലാവസ്ഥയും ഭ്രമിപ്പിക്കുന്ന സൗന്ദര്യവും ഉണ്ട്. ചിറാപുഞ്ചിയിലെ കാലാവസ്ഥ മികച്ചതാണ്.

You May Like

Sponsored by Taboola