Budhaditya Yoga: സൂര്യ-ബുധൻ സംയോ​ഗം സൃഷ്ടിക്കും ബുധാദിത്യയോ​ഗം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് വൻ ധനലാഭം

Mercury Transit 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. രശിമാറുമ്പോൾ ഈ ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭവും അശുഭകരവുമായ ഒരു രാജയോഗം ഉണ്ടാക്കുന്നു. 2023 ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ്. കുംഭ രാശിയിലെ ഈ സൂര്യ-ബുധൻ സംയോജനം മൂലം ബുധാദിത്യയോഗം രൂപപ്പെട്ടു.ബുധാദിത്യയോഗം ചിലർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. മാർച്ച് 15 വരെ ഈ സംയോ​ഗം നീളും. ഏത് രാശിക്കാർക്കാണ് ഈ സംയോ​ഗം നല്ല ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം. 

 

 

1 /5

മേടം: ബുധൻ കുംഭം രാശിയിൽ സംക്രമിക്കുമ്പോൾ രൂപപ്പെടുന്ന ബുധാദിത്യയോഗം മേടം രാശിക്കാർക്ക് ശുഭകരമാണ്. ഇവർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ഏത് മേഖലയിലും അവർ വിജയിക്കും. ബിസിനസിലെ നിക്ഷേപം പ്രയോജനകരമായിരിക്കും. വരുമാനം വർധിക്കും.  

2 /5

ഇടവം: ബുധ സംക്രമണം ഇടവം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ബിസിനസിൽ ലാഭം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കുമെന്നതിനാൽ ജോലിയിൽ എളുപ്പത്തിൽ വിജയം നേടാനാകും. വരുമാനം വർധിക്കും. വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.  

3 /5

മിഥുനം: ബുധാദിത്യയോഗം രൂപപ്പെടുന്നതോടെ മിഥുനം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയം ബിസിനസിന് വളരെ നല്ലതായിരിക്കും.  

4 /5

തുലാം: തുലാം രാശിക്കാർക്ക് പുതിയ വരുമാനം ലഭിക്കും. മുടങ്ങി കിടന്ന ജോലികളും പുനരാരംഭിക്കും. തിരഞ്ഞെടുപ്പ്, മത്സരം, അഭിമുഖം എന്നിവയിൽ വിജയിക്കും. ധനസ്ഥിതി അനുകൂലമായിരിക്കും.  

5 /5

ധനു: ബുധാദിത്യയോ​ഗം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസിൽ പുരോഗതിയുണ്ടാകും. കൂടുതൽ ബഹുമാനിക്കപ്പെടും. പുതിയതായി തുടങ്ങിയ ജോലിയിൽ നിങ്ങൾ വിജയിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola