സുഗന്ധവ്യഞ്ജനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറുവാപ്പട്ട. പണ്ട് കാലത്ത് പണത്തിന് പകരം കൈമാറിയിരുന്ന സുഗന്ധവ്യഞ്ജനമാണിത്. കറുവാപ്പട്ട ചേർക്കുമ്പോൾ ആ ഭക്ഷണത്തിന് ഒരു പ്രത്യേക രുചി തന്നെയാണ്. അതിന് പകരം വെയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ല. മധുര പരഹാരങ്ങളിലും കറുവാപ്പട്ട ചേർക്കാറുണ്ട്. രുചിക്കും മണത്തിനും മാത്രമല്ല കറുവാപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.
കറുവാപ്പട്ട പോഷകങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീനും ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട.
ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുന്ന കറുവാപ്പട്ട നല്ല ദഹനത്തിന് സഹായിക്കും. അതിനാൽ ഇത് ആഹാരത്തിൽ ചേർക്കാവുന്നതാണ്.
പാലിൽ കറുവാപ്പട്ട ചേർത്ത് ചെറു ചൂടോടെ അത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
കറുവാപ്പട്ട ഭക്ഷണത്തിൽ ചേർക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവാപ്പട്ട നല്ലതാണ്.