Deepika Padukone and Ranveer Singh: ബോളിവുഡിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ താര ദമ്പതികളാണ് ദീപികയും രണ്‍വീര്‍ സിംഗും. രണ്‍വീര്‍ സിംഗിന്‍റെ വരാനിരിയ്ക്കുന്ന ചിത്രമായ സര്‍ക്കസിന്‍റെ ഗാനം ലോഞ്ച് ചെയ്യാനായി ഇരുവരും ഒത്തു ചേര്‍ന്നിരുന്നു.
നിര്‍മ്മാതാവ് രോഹിത് ഷെട്ടിയ്ക്കൊപ്പം സർക്കസിലെ 'കറന്‍റ് ലഗ' എന്ന ഗാനത്തിന്‍റെ ലോഞ്ചിൽ ദീപികയും രണ്‍വീര്‍ സിംഗും അതിശയിപ്പിക്കുന്ന സ്റ്റൈലില്‍ ആണ് എത്തിയത്.
പിങ്ക് പാന്‍റ്സ്യൂട്ടണിഞ്ഞാണ് ദീപിക പദുകോണ്‍ എത്തിയത്. രാജ്യാന്തര ബ്രാൻഡായ മഗ്ദ ബട്രിമിൽ നിന്നുള്ള ദീപിക പദുക്കോണിന്‍റെ പിങ്ക് ടൈലർഡ് സ്യൂട്ടിന്‍റെ വില കേട്ടാല്‍ ഞെട്ടും. 2,60,682.22 രൂപയാണ് ഈ ഡ്രസിന്‍റെ വില.
രോഹിത് ഷെട്ടിയുടെ ചിത്രമായ സര്‍ക്കസില്‍ 'കറന്‍റ് ലഗ' ഗാന രംഗത്ത് ദീപിക പ്രത്യക്ഷപ്പെടുന്നുണ്ട്.
പരിപാടിയില്‍ വച്ച് തന്‍റെ അടുത്ത ചിത്രത്തില്‍ ദീപിക പദുകോണ്‍ നായികാ റോളില്‍ എത്തുന്നതായി രോഹിത് ഷെട്ടി പ്രസ്താവിച്ചു. രോഹിത് ഷെട്ടിയുടെ ചിത്രത്തില്‍ ലേഡി സിങ്കമായാണ് ദീപിക പദുകോണ്‍ എത്തുന്നത്.
ദീപികയുടെ അഭിനയ ലോകത്ത് മറ്റൊരു പൊന്‍തൂവല്‍ കൂടിയായിരിയ്ക്കും ഈ ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുവരെ ദീപിക പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വാര്‍ത്ത ദീപികയുടെ ആരാധകരെ ഏറെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.