ന്യൂഡൽഹിയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നു. 46 വർഷത്തിനിടയിലെ അതിശക്തമായ മഴയാണ് രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി വിമാനത്താവളത്തിലും റോഡുകളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്
വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കുമെന്നാണ് സൂചന
കഴിഞ്ഞ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്
ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ഉത്തരാഖണ്ഡിലും അതിശക്തമായ മഴയാണ് തുടരുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂചലനവും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്