നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ, ഭക്ഷണം ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കുറച്ച് ഭക്ഷണത്തെ പല തവണകളായി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
കീറ്റോജെനിക് ഭക്ഷണക്രമം കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണ ക്രമം ആണെങ്കിലും, അത് ദീർഘകാലം ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. അതിനാൽ തന്നെ കാർബോഹൈഡ്രേറ്റ് കുറഞ്ഞ മറ്റ് ഭക്ഷണ ക്രമങ്ങളാണ് ഉത്തമം.
കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നതോടൊപ്പം തന്നെ കൂടതൽ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
പ്രമേഹ രോഗികൾ ശരീരത്തിന് ആവശ്യമായ ന്യൂട്രിഷ്യൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, ഫൈബറുകൾ കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കൂടാതെ ധാരാളം വെള്ളവും കുടിക്കണം.