Diabetes: പ്രമേഹ രോ​ഗിയാണോ? ഈ ഭ​ക്ഷണങ്ങൾ കഴിക്കരുത്

ഒരു പ്രമേ​ഹരോ​ഗിയായി കഴിഞ്ഞാൽ പിന്നീടൊരു തിരിച്ചുപോക്ക് അത്ര എളുപ്പമല്ല. അതുകൊണ്ട് പ്രമേ​ഹം വന്നതിന് ശേഷം നിയന്ത്രിക്കുന്നതിന് പകരം അത് വരാതെ നോക്കുക എന്നതാണ് പ്രധാനം. ജീവിത രീതിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക എന്നുള്ളതാണ് പ്രധാനമായും ചെയ്യേണ്ടത്. 

 

ദിവസേന വ്യായാമത്തോടൊപ്പം ചിട്ടയായ ഭക്ഷണരീതിയും പ്രമേഹം നിയന്ത്രിക്കാൻ ആവശ്യമാണ്. നിങ്ങൾ ഒരു പ്രമേഹരോ​ഗി ആകാതെയിരിക്കാനും ഇനി ആയി കഴിഞ്ഞാലും ഈ ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കുക. 

 

1 /6

മധുരം ചേർത്ത ചായ, കാർബനേറ്റഡ് ഡ്രിങ്ക്സ്, പഴച്ചാറുകൾ എന്നിവ പ്രമേഹരോ​ഗികൾ നിർബന്ധമായും ഒഴിവാക്കുക.   

2 /6

ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും, പ്രമേ​ഹമില്ലാത്തവർക്ക് ഉണ്ടാകാതെയിരിക്കാനും സഹായിക്കുന്നു.   

3 /6

മൈദയിൽ നിന്നുണ്ടാക്കുന്ന ബ്രെഡ്, കുക്കീസ്, പാസ്ത, ന്യൂഡിൽസ്, ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ എന്നിവ പ്രമേഹരോ​ഗികൾ ഒഴിവാക്കുക.   

4 /6

പാക്കറ്റിൽ ലഭ്യമാകുന്ന ചിപ്സ്, ഫ്രൈഡ് ഭക്ഷണങ്ങൾ, കുക്കീസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നതിനാൽ പ്രമേഹരോ​ഗികൾ ഇത് ഒഴിവാക്കുക.   

5 /6

പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ഡ്രൈ ഫ്രൂട്ടുകൾ വലിയ അളവിൽ കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് നല്ലതല്ല. മിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.   

6 /6

ആഡഡ് ഷു​ഗർ അടങ്ങിയ യോ​ഗർട്ടുകൾ, സ്പോർട്സ് ഡ്രിങ്ക്സ്, കെച്ചപ്പ് തുടങ്ങിയവ പ്രമേഹരോ​ഗികൾ ഒഴിവാക്കുക. 

You May Like

Sponsored by Taboola