Breakfast Time: പ്രമേഹരോ​ഗികൾ പ്രഭാതഭക്ഷണം കഴിക്കേണ്ട ശരിയായ സമയം ഇതാണ് !

പ്രഭാതത്തിൽ രാജാവിനെ പോലെ കഴിക്കണം എന്നാണ് പറയാറുള്ളത്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും മിസ്സാക്കരുത്. ഒരു മുഴുവൻ ദിവസത്തേക്കുള്ള ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിലൂടെയാണ്. 

 

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിലും ഹൃദയാരോഗ്യത്തിലും എല്ലാം മുഖ്യ പങ്ക് വഹിക്കുന്നതാണ് പ്രഭാതഭക്ഷണം. 

 

1 /6

ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരിലുണ്ടാകുന്നു.  

2 /6

പ്രഭാത ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ അത് കഴിക്കേണ്ട ശരിയായ സമയത്തെ കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടോ? പ്രത്യേകിച്ചും പ്രമേഹരോ​ഗികൾ  

3 /6

പ്രമേഹമുള്ളവർ കൃത്യ സമയത്ത് പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ​ഗ്ലൂക്കോസിന്റെ അളവ് വർധിപ്പി‌ക്കുന്നു.   

4 /6

പ്രമേഹക്കാർ ഒരു കാരണവശാലും രാവിലെ ഉണർന്നയുടൻ പ്രഭാതഭക്ഷണം കഴിക്കരുത്. കാരണം ആ സമയം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയർന്നിരിക്കുകയാകും. അതിനാൽ എഴുന്നേറ്റയുടൻ ഭക്ഷണം കഴിച്ചാൽ ദിവസം മുഴുവൻ ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും.  

5 /6

പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത് രാവിലെ ഉറക്കമുണർന്ന് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞുള്ള സമയമാണ്.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola