Drinking water: അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല! ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്

ധാരാളം വെള്ളം കുടിക്കണം എന്ന നിര്‍ദ്ദേശം പല സ്ഥലത്ത് നിന്നും കേള്‍ക്കാറുണ്ട്. ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് വെള്ളം ഏറെ ആവശ്യമാണ്.

Side effects of drinking excess water: കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. നിശ്ചിത അളവില്‍ കവിഞ്ഞുള്ള വെള്ളം കുടി ആരോഗ്യത്തിന് പകരം അനാരോഗ്യത്തിലേയ്ക്കാവും നിങ്ങളെ തള്ളിവിടുക. 

1 /6

അമിതമായി വെള്ളം ശരീരത്തിലെത്തിയാല്‍ ഹൈപ്പോണട്രീമിയ എന്ന അവസ്ഥയുണ്ടാകും. ഇത് ഒരുതരത്തിലുള്ള ഉന്മാദാവസ്ഥയാണ്. ഒപ്പം സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. 

2 /6

ഗുരുതര സാഹചര്യങ്ങളില്‍ അമിതമായ അളവില്‍ വെള്ളം ശരീരത്തിലെത്തിയാല്‍ അത് ചുഴലി ദീനത്തിലേയ്ക്കും കോമയിലേയ്ക്കും പോലും നയിച്ചേക്കാം. 

3 /6

അമിതമായി വെള്ളം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. കിഡ്‌നി, ഹൃദയം ഉള്‍പ്പെടെയുള്ള പ്രധാന അവയങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ് ഇലക്ട്രോലൈറ്റുകള്‍. 

4 /6

അമിതമായി വെള്ളം കുടിക്കുന്നത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും. മറ്റ് ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെങ്കില്‍ മനംപുരട്ടല്‍ അനുഭവപ്പെടുന്നതിന് കൂടുതല്‍ അളവില്‍ വെള്ളം ശരീരത്ത് എത്തുന്നത് കാരണമാകും. 

5 /6

അമിതമായി വെള്ളം കുടിക്കുന്നത് പേശികള്‍ ദുര്‍ബലമാകുന്നതിനും പേശീവലിവ് അനുഭവപ്പെടുന്നതിനും കാരണമാകും. 

6 /6

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിന്റെ ഒരു പ്രധാന കാരണം അമിതമായി വെള്ളം കുടിച്ചതാകാം. സോഡിയം കുറഞ്ഞാലുണ്ടാകുന്ന മയക്കം, സ്ഥലകാല വിഭ്രാന്തി, തളര്‍ച്ച എന്നിവയൊക്കെ അമിതമായി വെള്ളം കുടിക്കുമ്പോഴും അനുഭവപ്പെടാം.

You May Like

Sponsored by Taboola