വറുത്ത ഭക്ഷണം ഒഴിവാക്കാൻ പറ്റുന്നില്ലേ? ഇനി ഭക്ഷണം ഇങ്ങനെ പാകം ചെയ്ത് നോക്കൂ

വറത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ ആരോ​ഗ്യസംരക്ഷണത്തിന്റെ ഭാ​ഗമായി ഇവ പൂർണമായി ഒഴിവാക്കും. അതിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ചിലർക്ക് വറുത്ത ഭക്ഷണം കഴിക്കുക തന്നെ വേണം. അതിന്റെ രുചി തന്നെയാണ്. വറുത്ത ഭക്ഷണത്തിന് ബദലായി സ്വാദിഷ്ടമായ ഭക്ഷണം എങ്ങനെ കഴിക്കാമെന്നറിയേണ്ടേ? 

 

1 /4

ഭക്ഷണം ബേക്ക് ചെയ്ത് അതായത് വേവിച്ച് കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണത്തിന് അതിന്റെ സ്വാഭാവിക സ്വാദ് ലഭിക്കുന്നു. അതേസമയം തന്നെ ഇവ ക്രിസ്പിയും ആയിരിക്കും. ചിക്കൻ, മത്സ്യം, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവ ഇങ്ങനെ കഴിക്കാവുന്നതാണ്.   

2 /4

ഭക്ഷണം ഗ്രില്ല് ചെയ്ത് കഴിക്കാം. കാരണം ഇത് ഈർപ്പം നിലനിർത്തുന്നതിനൊപ്പം സ്മോക്കി ഫ്ലേവറും നൽകുന്നു. ആരോഗ്യകരമായ മാർഗ്ഗം കൂടിയാണിത്. സ്റ്റീക്ക്, ചിക്കൻ, മത്സ്യം, പച്ചക്കറികൾ എന്നിവ ഇങ്ങനെ ഗ്രിൽ ചെയ്ത കഴിക്കാം.  

3 /4

ആവിക്ക് വെച്ച് വേവിച്ചെടുക്കുന്ന ഭക്ഷണത്തിന് അതിന്റെ സ്വാഭാവിക രുചിയും പോഷകങ്ങളും ലഭിക്കുന്നു. ഇതും ആരോ​ഗ്യകരമായ മാർ​ഗമാണ്. മത്സ്യം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.  

4 /4

ഭക്ഷണം തിളപ്പിച്ച് കഴിക്കാം. കാരണം അത് അതിന്റെ സ്വാഭാവിക രുചികളും പോഷകങ്ങളും സംരക്ഷിക്കുന്നു. ആരോഗ്യകരമായ പാചകരീതിയാണിത്. പാസ്ത, മുട്ട, പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

You May Like

Sponsored by Taboola