Guru Gochar 2024: ഇനി ഒരൊറ്റ ആഴ്ച മതി ജീവിതം മാറി മറിയാൻ; ഈ 7 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. 

 

Jupiter Transit 2024: ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ശുഭകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക.

 

1 /8

വിദ്യാഭ്യാസം, വിവാഹം, ജ്ഞാനം, സമ്പത്ത് എന്നിവയെ വളരെയധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. മേയ് ഒന്നിന് വ്യാഴം ഇടവം രാശിയിലേയ്ക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ അതിൻ്റെ സ്വാധീനം അനുഭവപ്പെടാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.    

2 /8

മേടം: വ്യാഴ സംക്രമണം മേടം രാശിക്കാർക്ക് വൻ വിജയം നൽകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കാണും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം കൈവരിക്കാനാകും.  

3 /8

ഇടവം: വ്യാഴം പ്രവേശിക്കുന്നത് ഇടവം രാശിയിൽ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. സാമ്പത്തിക പുരോ​ഗതി ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.  

4 /8

കർക്കടകം: വ്യാഴത്തിൻ്റെ സംക്രമണം കർക്കടക രാശിക്കാർക്ക് അനുകൂലമാണ്. ഈ രാശിക്കാരെ ഭാഗ്യം വിട്ട് പോകുകയില്ല. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ ഇപ്പോൾ വിജയകരമായി പൂർത്തീകരിക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. തൊഴില‍്‍ മേഖലയിലുള്ളവർക്ക് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ഉണ്ടാകും  

5 /8

ചിങ്ങം: വ്യാഴത്തിൻ്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് ശുഭ വാർത്തകൾ നൽകും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.  

6 /8

കന്നി: വ്യാഴ സംക്രമം കന്നി രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സമ്മാനിക്കുക. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.  

7 /8

തുലാം: വ്യാഴത്തിൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് വളരെ പോസിറ്റീവായ നേട്ടങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.  

8 /8

വൃശ്ചികം: വ്യാഴത്തിൻ്റെ സംക്രമത്തിന് ശേഷം വൃശ്ചിക രാശിക്കാർക്ക് നല്ല കാലമായിരിക്കും. ജോലിസ്ഥലത്തെ തടസ്സങ്ങൾ നീങ്ങും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola