Hanuman Favourite Zodiacs: ഹനുമത് കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് അടിപൊളി ദിനമായിരിക്കും, നിങ്ങളും ഉണ്ടോ?

Lucky Zodiac Signs: ജ്യോതിഷ പ്രകാരം ഹനുമാന് ചില രാശിക്കാരോട് പ്രിയം ഏറെയാണ്. അതുകൊണ്ടുതന്നെ ഇവരെ എപ്പോഴും എല്ലാ അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും സുരക്ഷിതരാക്കുകയും ചെയ്യും.

Hanuman Favourite Zodiacs:  ഹനുമാന്റെ കൃപയുള്ള ഇവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം.

1 /9

Hanuman Favourite Zodiacs:  ഹനുമാന്റെ കൃപയുള്ള ഇവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം. അവരോട് എപ്പോഴും കൃപ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും  ഉടമയാക്കുകയും ചെയ്യും. 

2 /9

ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

3 /9

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.    

4 /9

ഇടവം (Taurus): പൊതുവെ ചൊവ്വാഴ്ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്.  ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം ഉണ്ടാക്കും. പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.

5 /9

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.

6 /9

തുലാം (Libra): തുലാം രാശിക്കാർക്ക് ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  വരുമാനം വർദ്ധിക്കും. 

7 /9

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.  

8 /9

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.    

9 /9

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola