ജയിപ്പിച്ചുവിട്ട മണ്ഡലത്തെ 5 വർഷമായി തിരിഞ്ഞുനോക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്യാമറയ്ക്കു മുന്നിലെത്തിയെന്നായിരുന്നു പ്രധാന വിമർശനം.
മധുര ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് നടിയും നര്‍ത്തകിയുമായ ഹേമ മാലിനി. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഹേമ മാലിനി കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്.
ഹേമമാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നതു മഥുരയിലെ ഗോവർധനിൽ പാടത്തുകൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങളാണ്.
എന്നാൽ ഡ്രൈവി൦ഗ് സീറ്റിന്‍റെ വലത്തുവശത്തിരിക്കുന്നത് തണുത്ത കാറ്റ് പുറപ്പെടുവിക്കുന്ന കൂളർ സംവിധാനമാണെന്ന് ട്രോളന്‍മാര്‍ക്ക് വളരെ വേഗം മനസിലായി...
മഥുര മണ്ഡലത്തിലെ പ്രചാരണം ഹേമമാലിനി ആരംഭിച്ചത് ഗോതമ്പു പാടത്ത് വിളവെടുത്തു കൊണ്ടായിരുന്നു.
സ്വർണ നിറമുള്ള സാരി ധരിച്ച് ഗോവർധൻ ക്ഷേത്രയിലെ പാടത്തു വിളവെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കറുത്ത മെർസിഡസ് ബെൻസ് ജിഎൽഇ എസ്‌യുവിയിൽ ഗോകുൽ മേഖലയില്‍ പ്രചാരണത്തിനിറങ്ങിയ ഹേമ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ആളുകൾ തടിച്ചുകൂടുന്നിടത്തു കാർ നിർത്തി ഇറങ്ങാൻ മെനക്കെട്ടില്ല.
വാഹനത്തിന്‍റെ സൺറൂഫിൽനിന്ന്, അംഗരക്ഷകർ എസ്‌യുവിയുടെ സൈഡ്ബാറിൽ ചവിട്ടിനിന്നു ചൂടിക്കുന്ന കുടയുടെ സംരക്ഷണയിലാണ് അവർ പ്രസംഗിച്ചിരുന്നത്.