ഏകദിന ലോകകപ്പിൽ ഇന്ത്യ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെയും നായകൻ രോഹിത് ശർമ്മയുടെയും പ്രകടനമാണ് ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമേകുന്നത്.
Virat Johli 50th ODI century: ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലിയാണ്. 10 മത്സരങ്ങളിൽ നിന്ന് 711 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
ന്യൂസിലന്‍ഡിന് എതിരെ ഒരുപിടി റെക്കോര്‍ഡുകളാണ് കോഹ്ലി സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു.
സച്ചിന് 452 ഇന്നിംഗ്സുകളില്‍ നിന്ന് 49 സെഞ്ച്വറികള്‍ നേടിയപ്പോള്‍ കോഹ്ലി 279 ഇന്നിംഗ്സുകളില്‍ നിന്നാണ് സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി നേടിയത്.
മത്സരത്തിന്റെ 42-ാം ഓവറിലാണ് കോഹ്ലിയുടെ ചരിത്ര സെഞ്ച്വറി പിറന്നത്.
ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണിത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ്ലിയുടെ മുന്നില്‍ വഴിമാറി.
2003ല്‍ നടന്ന ലോകകപ്പില്‍ സച്ചിന് നേടിയ 673 റണ്‍സാണ് കോഹ്ലി ഈ ലോകകപ്പില്‍ മറികടന്നത്.