ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണെന്ന കാര്യം പലർക്കും അറിയാം. ഓഗസ്റ്റ് 16 വെള്ളിയാഴ്ച നിങ്ങൾക്ക് അവധി ലഭിക്കുകയാണെങ്കിൽ അടുത്ത ആഴ്ച ജോലിക്ക് പോകുന്നതിന് മുമ്പ് യാത്രകൾ ചെയ്യാനും വിശ്രമിക്കാനുമായി ആവശ്യത്തിന് സമയം ലഭിക്കും.
Independence Day weekend trip plan: ചുരുക്കിപ്പറഞ്ഞാൽ ഈ വാരാന്ത്യത്തിൽ ആകെ 4 ദിവസം നിങ്ങൾക്ക് അവധി ലഭിക്കും. ഈ സമയം കേരളത്തിൽ ചിലവഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്.
ഈ വീക്കെൻഡിൽ ട്രിപ്പ് പ്ലാൻ ചെയ്യുകയാണെങ്കിൽ ഈ 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ധൈര്യമായി പരിഗണിക്കാം.
1. മൂന്നാര്‍: തേയിലത്തോട്ടങ്ങളുടെ പച്ചപ്പും കോടമഞ്ഞും കുളിര്‍കാറ്റുമെല്ലാം ആസ്വദിക്കാന്‍ മൂന്നാറിലേയ്ക്ക് തന്ന പോകണം. പ്ലാന്റേഷനുകള്‍, വ്യൂ പോയിന്റുകള്‍, ഡാമുകള്‍, വന്യജീവികള്‍, ട്രക്കിംഗ്, ഓഫ് റോഡിംഗ് തുടങ്ങി ഏത് തരം സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ ആവശ്യമായ എല്ലാം മൂന്നാര്‍ കരുതി വെച്ചിട്ടുണ്ട്.
2. തേക്കടി: പ്രകൃതി രമണീയതയും ട്രക്കിംഗും വൈല്‍ഡ് ലൈഫുമെല്ലാം തേക്കടിയെ വ്യത്യസ്തമാക്കുന്നു. മംഗളാ ദേവി ക്ഷേത്രം, പാണ്ടിക്കുഴി, പെരിയാര്‍ തടാകം, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഗവി ഫോറസ്റ്റ്, കുമളി, രാമക്കല്‍മേട്, പെരിയാര്‍ ടൈഗര്‍ ട്രയല്‍, മുദ്ര സാംസ്കാരിക കേന്ദ്രം, വണ്ടിപ്പെരിയാര്‍, വണ്ടന്മേട് തുടങ്ങിയവ മുഖ്യ ആകര്‍ഷണങ്ങളാണ്.
3. വാഗമണ്‍: മഞ്ഞുമൂടിയ മലനിരകള്‍, പൈന്‍ മരക്കാടുകള്‍, തേയിലത്തോട്ടങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ക്കായി വാഗമണ്‍ കാത്തുവെച്ചിരിക്കുന്നത് അനന്തമായ കാഴ്ചകളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,100 അടി ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. ഏത് മാസത്തിലായാലും ധൈര്യമായി വാഗമണ്ണിലേയ്ക്ക് പോകാം. വര്‍ഷം മുഴുവനും ഇവിടെ തണുത്ത കാലാവസ്ഥയാണ്.
4. ഗവി: പ്രകൃതിയെയും വനത്തെയും വന്യജീവികളെയും അടുത്തറിയണമെങ്കില്‍ ഗവിയിലേയ്ക്ക് പോകാം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഇവിടെ കാണാം. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ക്യാംപിംഗ്, നൈറ്റ് സഫാരി തുടങ്ങിയവ ഗവിയിലെ പ്രത്യേകതകളാണ്. അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗം എന്ന് ഗവിയെ വിശേഷിപ്പിക്കാം.
5. പൊന്മുടി: വളഞ്ഞുപുളഞ്ഞ റോഡിലൂടെ യാത്ര ചെയ്ത് പൊന്മുടിയിലെത്തിയാല് സഞ്ചാരികളെ കാത്തിരിക്കുന്നത് അനന്തമായ കാഴ്ചകളാണ്. തേയിലത്തോട്ടങ്ങളും പച്ചപ്പും കോടമഞ്ഞും കുളിര്‍കാറ്റും ആരുടെയും മനംമയക്കും. ട്രെക്കിംഗിന് ഏറെ അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ പൊന്മുടിയ്ക്ക് സമീപത്തായുണ്ട്. പൊന്മുടിയ്ക്ക് തൊട്ടുതാഴെയായി കല്ലാര്‍ വെള്ളാച്ചട്ടവും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.