സെപ്റ്റംബര്‍ 18 മുതല്‍ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി IRCTC. രാജ്യത്തെ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസർ യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് IRCTC ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കുക ക്രൂയിസില്‍ റസ്റ്റോറൻറ്, സിമ്മിംഗ് പൂൾ, ബാർ, ഓപ്പൺ സിനിമ, തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
IRCTC cruise package വിനോദ സഞ്ചാരികളെ ആകർഷിക്കാൻ IRCTC ക്രൂയിസ് നിരവധി പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി എന്നിവിടങ്ങളിലെ ശാന്തമായ ബീച്ചുകൾ വിനോദ സഞ്ചാരികൾക്ക് അവര്‍ തിരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച് ആസ്വദിക്കാം. യാത്രക്കാർക്ക് കപ്പൽ യാത്രയ്ക്കായി മുംബൈയിൽ എത്തേണ്ടതുണ്ട്.
Cruise weekender package ക്രൂസ് വാരാന്ത്യ പാക്കേജിൽ (Cruise weekender package), ദക്ഷിണേന്ത്യയിലെ പ്രശസ്തമായ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് 5 രാത്രിയും 6 പകലും താമസിക്കാൻ കഴിയും. സെപ്റ്റംബർ 20 ന് മുംബൈയിൽ നിന്ന് കപ്പൽ യാത്ര ആരംഭിക്കുക. ക്രൂയിസ് വീക്കെൻഡർ പാക്കേജിന് ഒരാൾക്ക് 23,467 രൂപയാണ് ചിലവ് വരിക.
Kerala delight package കേരള ഡിലൈറ്റ് പാക്കേജ് (Kerala delight package) IRCTC യുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ഒരാൾക്ക് 19,898 രൂപയാണ് ചെലവ് വരിക. 2 രാത്രിയും 3 ദിവസവുമായി പൂര്‍ത്തിയാകുന്ന ഈ പാക്കേജിൽ സഞ്ചാരികൾക്ക് ആവേശകരമായ രീതിയിൽ ദൈവത്തിന്റെ സ്വന്തം നാട് (God's own country) ആസ്വദിക്കാം.
Sundowner to Goa package IRCTCയും സൺഡൗൺ ക്രൂയിസ് ഏജൻസിയും പൂർണ്ണമായും നിയന്ത്രിക്കുന്ന ഗോവ ക്രൂയിസ് പാക്കേജ് 2 രാത്രിയും 3 ദിവസവും കൂടുന്നതാണ്. യാത്രക്കാർക്ക് 23,467 രൂപയ്ക്ക് ഈ പാക്കേജ് ബുക്ക് ചെയ്യാം. യാത്രക്കാർ സെപ്റ്റംബർ 25-ന് മുംബൈയിലെത്തണം.
Lakshadweep package ലക്ഷദ്വീപ് പാക്കേജിന് കീഴിൽ, ശ്രീലങ്കയ്ക്ക് സമീപമുള്ള ഏറ്റവും ശാന്തമായ ദ്വീപുകൾ സന്ദർശിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. 5 രാത്രിയും 6 പകലും യാത്ര ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് 49,745 രൂപ അടച്ച് പ്ലാൻ വാങ്ങാം.